Manathe Ambili
Manu Ramesan & Sithara
3:27ഉം ഉം ഉം ഉം ഓമന തിങ്കൾ കിടാവോ നല്ല കോമള താമര പൂവോ പൂവിൽ നിറഞ്ഞ മധുവോ പരി പൂർണേന്ദു തൻ്റെ നിലാവോ പുത്തൻ പവിഴ കൊടിയോ ചെറു തത്തകൾ കൊഞ്ചും മൊഴിയോ ഓമന തിങ്കൾ കിടാവോ നല്ല കോമള താമര പൂവോ ചാഞ്ചാടിയാടും മയിലോ മധു പഞ്ചമം പാടും കുയിലോ തുള്ളും ഇളമാൻ കിടാവോ ശോഭ കൊള്ളുന്നോരന്നക്കൊടിയോ ഈശ്വരൻ തന്ന നിധിയോ പരമേശ്വരി ഏന്തും കിളിയോ ഓമന തിങ്കൾ കിടാവോ നല്ല കോമള താമര പൂവോ പാരിജാതത്തിൻ തളിരോ എൻ്റെ ഭാഗ്യദ്രുമത്തിൻ ഫലമോ വാത്സല്യ രത്‌നത്തേ വയ്പ്പാൻ മമ വായ്ച്ചോരു കാഞ്ചന ചെപ്പോ ദൃഷ്ട്ടിക്കു വെച്ചോരമൃതോ കൂരിരുട്ടത്തു വച്ച വിളക്കോ കീർത്തിലതക്കുള്ള വിത്തോ എന്നും കേടുവരാതുള്ള മുത്തോ ഓമന തിങ്കൾ കിടാവോ നല്ല കോമള താമര പൂവോ പൂവിൽ നിറഞ്ഞ മധുവോ പരി പൂർണേന്ദു തൻ്റെ നിലാവോ പുത്തൻ പവിഴ കൊടിയോ ചെറു തത്തകൾ കൊഞ്ചും മൊഴിയോ ഓമന തിങ്കൾ കിടാവോ നല്ല കോമള താമര പൂവോ