Madana Mana Mohini
B. Ajaneesh Loknath
3:41കർമ്മപഥങ്ങളിൽ ഇടറിയ മനുജനിൽ എറ്റൊരു മുറിവുകൾ മായുമോ? ധർമ്മപഥങ്ങളെ വിട്ട് നടപ്പവൻ കരയുകിൽ ദൈവവും കേൾക്കുമോ? ഭൂമിയെ എരിയിക്കാനെത്താറുള്ള മിന്നൽ മനശാന്തി തേടി ഭൂമി തായിൻ മടിയിൽ വീണുവെന്നോ? (हे, हा, हे, हो, दे ना) (हारे, हारो, मेरा लीनो, ले लो) ഓ ജന്മത്താലെ വന്നു പെടും വിധിമുറിവിൽ പ്രതിവിധിയും തേടി യാത്ര മരണംവരെ ആരോടാണീ മണ്ണിടത്തിൽ നിന്റെ കലഹം നീ നിന്നെ തേടിയെന്നാലതും വെറുതേ മുങ്ങിപ്പൊങ്ങും നേരം കൊടും പാപം നീക്കും ഗംഗേ ബാക്കിയാവതെന്തെ അനുതാപം മനോരംഗേ അഹന്തയ്ക്ക് അലങ്കാരമായി നീ അണിയുന്ന മാല നാളത്തെ നിന്റെ ഗളബന്ധനമാണല്ലോ (हे, हा, हे, हो, दे ना) (हारे, हारो, मेरा लीनो, ले लो) ഓ മൃതിയിലും കഠിനമീ ഈ ജന്മതരണം ദുഃഖമെല്ലാം തീരാനൊരു വഴി ചിതയല്ലയോ ആദിത്തൊട്ടേ അന്ത്യമെന്നന്നാരറിവു തുടരുന്നു നമ്മളീ യാത്ര ഇതിങ്ങനെ തായ് തരുന്ന പാലിൽ നിണം ചേർത്തോ ഇന്നുകാലം ആരു പങ്കിടുമീ മനസ്സിലെ പാപഭാരം വിധിയെ ജയിക്കാൻ നീ ചെയ്യും യാത്രയിൽ നീ ആ വിധിയാട്ടും കളിയാട്ടപ്പാവ മാത്രമല്ലോ (हे, हा, हे, हो, दे ना) (हारे, हारो, मेरा लीनो, ले लो)