Vakdevi (Mookambika)

Vakdevi (Mookambika)

Chithra

Альбом: Devi Mahatmyam
Длительность: 4:39
Год: 2003
Скачать MP3

Текст песни

ഓം സർവ മംഗള മാംഗല്ല്യേ
ശിവേ സർവാർത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരി
നാരായണി നമോസ്തുതേ
നാരായണി നമോസ്തുതേ

വാഗ്ദേവി വിശ്വജനനി മൂകാംബികേ
വാഗ്ദേവി വിശ്വജനനി മൂകാംബികേ
ചന്ദ്രകാന്ത മണികണ്ഠകാന്തിയണിയും, സ്വരവരദായികെ
വാഗ്ദേവി വിശ്വജനനി മൂകാംബികേ

ഹൃദയകമലമതിൽ ലയനമധുരമയ
ലളിത നടനമോടെ നിൻ രൂപം
അഴകിലലിയുമൊരു സുമുഖസുധപകരും
അമരഗമനമോടെ കാണ്മൂ ഞാൻ
വാഗ്ദേവി വിശ്വജനനി മൂകാംബികേ

കുങ്കുമാ൪ച്ചന കൊണ്ടു ജന്മപുണ്യം നേടി
കുങ്കുമാ൪ച്ചന കൊണ്ടു ജന്മപുണ്യം നേടി
അലങ്കാരപൂജയാൽ അർത്ഥകാമങ്ങളായ്
ശ്രീമഹാ പൂജയാൽ ജന്മസാഫല്യമായ്
ചണ്ഢികാഹോമത്താൽ ഇഹലോകമോക്ഷമായ്
വാഗ്ദേവി വിശ്വജനനി മൂകാംബികേ
ചന്ദ്രകാന്ത മണികണ്ഠകാന്തിയണിയും, സ്വരവരദായികെ
വാഗ്ദേവി വിശ്വജനനി മൂകാംബികേ

സൗപർണികാമൃത തീർത്ഥത്തിൽ മുങ്ങിയും
സംസാരസാഗരത്തിൽ സാന്ത്വനം നിറച്ചും
സൗപർണികാമൃത തീർത്ഥത്തിൽ മുങ്ങിയും
സംസാരസാഗരത്തിൽ സാന്ത്വനം നിറച്ചും
ആദിത്യചന്ദ്രന്മാരാൽ സേവിച്ചു വാഴുമെൻ
മാതൃസ്വരൂപിണി മനസ്സിൽ വിളങ്ങേണം

വാഗ്ദേവി വിശ്വജനനി മൂകാംബികേ
ചന്ദ്രകാന്ത മണികണ്ഠകാന്തിയണിയും, സ്വരവരദായികെ
വാഗ്ദേവി വിശ്വജനനി മൂകാംബികേ

ഹൃദയകമലമതിൽ ലയനമധുരമയ
ലളിത നടനമോടെ നിൻ രൂപം
അഴകിലലിയുമൊരു സുമുഖസുധപകരും
അമരഗമനമോടെ കാണ്മൂ ഞാൻ
വാഗ്ദേവി വിശ്വജനനി മൂകാംബികേ