Yeshuvin Koodulla Yathra

Yeshuvin Koodulla Yathra

Dr. Blesson Memana

Длительность: 5:58
Год: 2020
Скачать MP3

Текст песни

യേശുവിൻ കൂടുള്ള യാത്ര
ആനന്ദമേ
ആ മാറോടു ചേർന്നിരുന്നാൽ
ഭയമില്ലയേ
യേശുവിൻ കൂടുള്ള യാത്ര
ആനന്ദമേ
ആ മാറോടു ചേർന്നിരുന്നാൽ
ഭയമില്ലയേ
അൻപേറുന്ന കൈകളാൽ
അത്ഭുതമായി നടത്തിടും
മാധുര്യമേറും മൊഴികളാൽ
തൻ സ്നേഹമെന്നോട് പങ്കു വയ്ക്കും
ഒറ്റയ്ക്കു വിടുകയില്ല
മടുത്തു മാറുകയില്ല
ഒറ്റയ്ക്കു വിടുകയില്ല
മടുത്തു മാറുകയില്ല
അന്ത്യം വരെ ആ ചൂടു മതി
യേശു എൻ്റെ കൂടെ മതി
അന്ത്യം വരെ ആ ചൂടു മതി
യേശു എൻ്റെ കൂടെ മതി

ഇരുളേറും രാത്രിയിൽ
വഴി ഏതെന്നറിയില്ല
തിര ഉയരും യാമത്തിൽ
തീരമൊന്നും കാണില്ല
ഒന്നു ഞാൻ അറിയുന്നെന്നെ
വിളിച്ച ദൈവം വിശ്വസ്തൻ
കൺമണിപോൽ കാക്കുന്നവൻ
കൂടെയുണ്ട് കാവലായ്
ഒന്നു ഞാൻ അറിയുന്നെന്നെ
വിളിച്ച ദൈവം വിശ്വസ്തൻ
കൺമണിപോൽ കാക്കുന്നവൻ
കൂടെയുണ്ട് കാവലായ്
പെരുവെള്ളവും
തോറ്റുപോകുമേ
യേശുവിൻ കൈകൾ
താങ്ങി നടത്തുമേ
പെരുവെള്ളവും
തോറ്റുപോകുമേ
യേശുവിൻ കൈകൾ
താങ്ങി നടത്തുമേ
യേശുവിൻ കൂടുള്ള യാത്ര
ആനന്ദമേ
ആ മാറോടു ചേർന്നിരുന്നാൽ
ഭയമില്ലയേ

ഓരോ ചുവടും അത്ഭുതമേ
യേശു തരും അനുഭവമേ
നന്ദി ചൊല്ലി തീർക്കുവാൻ
ആവതില്ല തെല്ലുമേ
ഇരവിലും പകലിലും
യേശു എൻ്റെ പാലകൻ
വീട്ടിലെത്തുവോളം എന്നെ
കൈ വിടാത്ത സ്നേഹിതൻ
ഇരവിലും പകലിലും
യേശു എൻ്റെ പാലകൻ
വീട്ടിലെത്തുവോളം എന്നെ
കൈ വിടാത്ത സ്നേഹിതൻ
നിത്യ സ്നേഹമേ
നിസ്തുല്യ സ്നേഹമേ
നിത്യതയോളം
നിലനിൽക്കും ബന്ധമേ
നിത്യ സ്നേഹമേ
നിസ്തുല്യ സ്നേഹമേ
നിത്യതയോളം
നിലനിൽക്കും ബന്ധമേ
യേശുവിൻ കൂടുള്ള യാത്ര
ആനന്ദമേ
ആ മാറോടു ചേർന്നിരുന്നാൽ
ഭയമില്ലയേ
യേശുവിൻ കൂടുള്ള യാത്ര
ആനന്ദമേ
ആ മാറോടു ചേർന്നിരുന്നാൽ
ഭയമില്ലയേ
അൻപേറുന്ന കൈകളാൽ
അത്ഭുതമായി നടത്തിടും
മാധുര്യമേറും മൊഴികളാൽ
തൻ സ്നേഹമെന്നോട് പങ്കു വയ്ക്കും
ഒറ്റയ്ക്കു വിടുകയില്ല
മടുത്തു മാറുകയില്ല
ഒറ്റയ്ക്കു വിടുകയില്ല
മടുത്തു മാറുകയില്ല
അന്ത്യം വരെ ആ ചൂടു മതി
യേശു എൻ്റെ കൂടെ മതി
അന്ത്യം വരെ ആ ചൂടു മതി
യേശു എൻ്റെ കൂടെ മതി
ഉം ഉം ഉം