Thumbi Penne (From "Bangalore Days")

Thumbi Penne (From "Bangalore Days")

Gopi Sundar, Siddharth Menon, & Santhosh Varma

Альбом: Bangalore Days
Длительность: 5:05
Год: 2014
Скачать MP3

Текст песни

തുമ്പിപ്പെണ്ണേ കൊതിയില്ലേ നേരിൽ കാണാൻ
വന്നിട്ടുണ്ടേ എൻ വേളിപ്പെണ്ണ്
കവിളത്തുണ്ടേ കണ്ണാടിത്തുണ്ട്
ചുണ്ടത്തുണ്ടേ ചിങ്കാരച്ചെണ്ട്
നീലക്കായലുപോൽ തോന്നും ഓമൽ കണ്ണാണ്
മുടി കാർമുകിലും തോൽക്കും നാടൻ ചേലാണ്
കൊണ്ടേ പോരാം പെണ്ണാളെ പൊന്നോണക്കാലത്ത്
കണ്ണൊന്നഞ്ചും കണ്ണാളെ നീ കാണും നേരത്ത്
തങ്കത്താമരപോൽ പൂന്തേൻ ചിന്തും നെഞ്ചാണ്
ചെല്ലത്താരകളും പെണ്ണും പണ്ടേ കൂട്ടാണ്

പുലരിക്കിളികൾ കാതോരം കൊഞ്ചും പോലെ
പുളകം വിതറും ചെഞ്ചില്ലം മൊഴിയാണേ ഹോയ്
കുളിരിൽ വിരിയും പൂമുല്ലപ്പൂവും കൊണ്ടേ
ഹൃദയം പൊതിയും പുഞ്ചിരിയാണേ
ഹോ ഒന്നവളെ,നിനച്ചാലേ മഴ പൊഴിയും
ഹൊ ഹോ കണ്മണിയേ നീ കണ്ടാട്ടേ
നീലക്കായലുപോൽ തോന്നും ഓമൽ കണ്ണാണ്
മുടി കാർമുകിലും തോൽക്കും നാടൻ ചേലാണ്
കൊണ്ടേ പോരാം പെണ്ണാളെ പൊന്നോണക്കാലത്ത്
കണ്ണൊന്നഞ്ചും കണ്ണാളെ നീ കാണും നേരത്ത്
തങ്കത്താമരപോൽ പൂന്തേൻ ചിന്തും നെഞ്ചാണ്
ചെല്ലത്താരകളും പെണ്ണും പണ്ടേ കൂട്ടാണ്

നഗരത്തിരയിൽ നീരാടി പാടിക്കൊണ്ട്
ഒഴുകും അരയന്നം പോലെൻ പെണ്ണാള് ഹോയ്
തൊടിയിൽ കളിവീടുണ്ടാക്കും കാലം തൊട്ടേ
പതിവായ് കനവിൽ ഞാൻ കണ്ടോള്
ഹോ ഇന്നുവരെ ഇവൾക്കായെൻ മനം തുടിച്ചേ
ഓ എൻ കണ്മണിയെ നീ കണ്ടാട്ടേ
തുമ്പിപ്പെണ്ണേ കൊതിയില്ലേ നേരിൽ കാണാൻ
വന്നിട്ടുണ്ടേ എൻ വേളിപ്പെണ്ണ്
കവിളത്തുണ്ടേ കണ്ണാടിത്തുണ്ട്
ചുണ്ടത്തുണ്ടേ ചിങ്കാരച്ചെണ്ട്
നീലക്കായലുപോൽ തോന്നും ഓമൽ കണ്ണാണ്
മുടി കാർമുകിലും തോൽക്കും നാടൻ ചേലാണ്
കൊണ്ടേ പോരാം പെണ്ണാളെ പൊന്നോണക്കാലത്ത്
കണ്ണൊന്നഞ്ചും കണ്ണാളെ നീ കാണും നേരത്ത്
തങ്കത്താമരപോൽ പൂന്തേൻ ചിന്തും നെഞ്ചാണ്
ചെല്ലത്താരകളും പെണ്ണും പണ്ടേ കൂട്ടാണ്