Pachai Nirame
Hariharan, Clinton Cerejo
5:59ആ ആ ആ ഉം ഉം നനനനാ നനനനാ ലാലലാ ലാലലാ ഉം ഉം അമൃതമായ് അഭയമായ് ജനനീ നീയെങ്ങുമില്ലേ ജനിയിലും മൃതിയിലും നിഴലായ് നീ കൂടെയില്ലേ മിഴിനീരിൽ മിഴിനീരിൽ തെളിവാനിൻ കനവായ് നീ മൊഴി തോറും പുതുമണ്ണിൻ നനവായ് നീ ഒരു പാലാഴി പോൽ നെഞ്ചിൽ നീയെന്നും അമൃതമായ് അഭയമായ് ജനനീ നീയെങ്ങുമില്ലേ മിണ്ടി കൊഞ്ചാൻ വെമ്പും ചുണ്ടിൽ പഞ്ചാമൃതമായ് മിണ്ടി കൊഞ്ചാൻ വെമ്പും ചുണ്ടിൽ പഞ്ചാമൃതമായ് ചിമ്മി ചിമ്മി മിന്നും കണ്ണിൽ കന്നിനിലാവായ് ജന്മ ജന്മ തീരം പുൽകും മന്ദാകിനി നീ പ്രപഞ്ചങ്ങളാകെ നിറഞ്ഞിടുന്നേരേ മനതാരിൽ കതിരായ് നീ വിരിയേണം ഒരു താരാട്ടായെന്നുള്ളിൽ ചായു നീ അമൃതമായ് അഭയമായ് ജനനീ നീയെങ്ങുമില്ലേ തെന്നിത്തെന്നി വീണിടുമെന്നെ താങ്ങാനമ്മേ വാ തെന്നിത്തെന്നി വീണിടുമെന്നെ താങ്ങാനമ്മേ വാ വെഞ്ചാമരക്കൈയ്യാൽ എൻ്റെ കണ്ണീരാറ്റാൻ വാ അന്തിചാരം മൂടും കാവിൽ വിളക്കായ് നീ പ്രഭാതങ്ങൾ പോലെ ഉണർത്തീടുമമ്മേ വഴിയോരം തണലായി നിറയേണം വെയിലാളുന്ന നോവെന്നിൽ മായ്ക്കും നീ അമൃതമായ് അഭയമായ് ജനനീ നീയെങ്ങുമില്ലേ മിഴിനീരിൽ മിഴിനീരിൽ തെളിവാനിൻ കനവായ് നീ ഒരു പാലാഴി പോൽ നെഞ്ചിൽ നീയെന്നും അമൃതമായ് അഭയമായ് ജനനീ നീയെങ്ങുമില്ലേ