Arike Ninna

Arike Ninna

Hesham Abdul Wahab

Альбом: Hridayam
Длительность: 4:26
Год: 2022
Скачать MP3

Текст песни

അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നോ
ഇരുൾ പടരുമ്പോൾ മിഴി നിറയുന്നോ
കണ്മുന്നിലീ ഭൂഗോളം മറുദിശ തിരിയുകയോ
ദിനരാത്രമെന്നപടി ഞാൻ നടന്ന വഴി
മുള്ളാൽ നിറയുകയോ
അകമേ തെളിഞ്ഞ ചെറു പൊൻ ചിരാതു
പടുതിരിയായ് ആളുകയോ
അടരാതെ ചേർന്നു തുടരാൻ കൊതിച്ചതൊരു
പാഴ്ക്കഥയാവുകയോ
അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നോ
ഇരുൾ പടരുമ്പോൾ മിഴി നിറയുന്നോ

സമ സമ പ ധ പ ധ
രി മ രി മ പ ധ സ

ഈ വേനൽ വെയിൽ
ചൂടേറ്റിടും നിൻ മാനസം
രാക്കാറ്റേൽക്കെയും (രാക്കാറ്റേൽക്കെയും )
പൊള്ളുന്നതിൻ ( പൊള്ളുന്നതിൻ)
പോരുൾ തേടണം സ്വയം
ഏതപൂർവ്വരാഗമീകാതുകൾ തലോടിലും
കേൾപ്പതെന്നുമാത്മഭൂതമാം രണാരവം

അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നോ
ഇരുൾ പടരുമ്പോൾ മിഴി നിറയുന്നോ
കണ്മുന്നിലീ ഭൂഗോളം മറുദിശ തിരിയുകയോ
ദിനരാത്രമെന്നപടി ഞാൻ നടന്ന വഴി
മുള്ളാൽ നിറയുകയോ
അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നോ
ഇരുൾ പടരുന്നോ