Uyiril Thodum
Sooraj Santhosh
3:55Jakes Bejoy, K.S. Harisankar, Sooraj Santhosh, Zia Ul Haq, Ajaey Shravan, And Jyothish Kassi
വെണ്ണിലവേ നിന്നരികിൽ മിന്നും താരമിന്നുമാഞ്ഞിടുന്നുവോ നെഞ്ചകമേ പൊള്ളിടുവാൻ വേനൽ മാരി പെയ്തലിഞ്ഞു പോകുമോ ഗസലായ് പാടുന്നീ രാവേറെ ആ ഓർമ്മകൾ ഇശലിൻ താളങ്ങളായ് മാറി ഈ നൊമ്പരം ഓരിതളായ് ഈ വനിയിൽ വീണടിയും പൂവൊരു നാൾ പാഞ്ഞിടുമീ തേൻ പുഴയായ് നീ അഴലിൽ സാഗരമായ് മഞ്ചൽ കേറിയൊരു മാരൻ വന്നിറങ്ങി കൊഞ്ചും മൊഴിയഴകു കവരുവാൻ ഇമകൾ ചിമ്മാതോരോ കഥകൾ ചൊല്ലാം പെണ്ണേ നസീബുള്ള നീ വാ നിലാപ്പൊയ് കയിലെ കിനാക്കൊണ്ടു- പുതു റുമാലൊന്നു നെയ്തിടേണം വിണ്ണഴകോ നിന്നരികേ അസർമുല്ല ഗന്ധമോടെ മൊഹബ്ബത്ത് ചൊല്ലിടേണം നുണക്കുഴി കവിളൊന്നു തുടുത്തിടേണം സുറുമക്കൺ തുമ്പിനാലെ അനുരാഗമെയ്തിടേണം അരുമയായ് കുറുകുവാൻ അടുത്തിടേണം നാണം തോൽക്കുമേതോ മോഹം പൂവിടുമ്പോൾ രാവും തീർന്നിടുമ്പോൾ മിഴിയുണരാം ഏഴാം ബഹറിൻ്റെ ഓളങ്ങൾ പുൽകിടേണം റംസാൻ രാവിൻ്റെ ചേലൊത്ത പെണ്ണാവണം ഓരിതളായ് ഈ വനിയിൽ വീണടിയും പൂവൊരു നാൾ പാഞ്ഞിടുമീ തേൻ പുഴയായ് നീ അഴലിൽ സാഗരമായ് വെണ്ണിലവേ നിന്നരികിൽ മിന്നും താരമിന്നുമാഞ്ഞിടുന്നുവോ നെഞ്ചകമേ പൊള്ളിടുവാൻ വേനൽ മാരി പെയ്തലിഞ്ഞു പോകുമോ ഗസലായ് പാടുന്നീ രാവേറെ ആ ഓർമ്മകൾ ഇശലിൻ താളങ്ങളായ് മാറി ഈ നൊമ്പരം മഞ്ചൽ കേറിയൊരു മാരൻ വന്നിറങ്ങി കൊഞ്ചും മൊഴിയഴകു കവരുവാൻ ഇമകൾ ചിമ്മാതോരോ കഥകൾ ചൊല്ലാം പെണ്ണേ നസീബുള്ള നീ വാ നിലാപ്പൊയ് കയിലെ കിനാക്കൊണ്ടു- പുതു റുമാലൊന്നു നെയ്തിടേണം വിണ്ണഴകോ നിന്നരികേ