Innale (K.J. Yesudas)

Innale (K.J. Yesudas)

K. J. Yesudas

Длительность: 4:48
Год: 2005
Скачать MP3

Текст песни

മ് മ്

ഇന്നലെ എൻ്റെ നെഞ്ചിലേ
കുഞ്ഞു മൺവിളക്കൂതിയില്ലേ
കാറ്റെൻ മൺവിളക്കൂതിയില്ലേ
കൂരിരുള്‍ കാവിൻ്റെ മുറ്റത്തെ
മുല്ലപോലൊറ്റക്കു നിന്നില്ലേ
ഞാനിന്നൊറ്റക്കു നിന്നില്ലേ

ഇന്നലെ എൻ്റെ നെഞ്ചിലേ
കുഞ്ഞു മൺവിളക്കൂതിയില്ലേ
കാറ്റെൻ മൺവിളക്കൂതിയില്ലേ
കൂരിരുള്‍ കാവിൻ്റെ മുറ്റത്തെ
മുല്ലപോലൊറ്റക്കു നിന്നില്ലേ
ഞാനിന്നൊറ്റക്കു നിന്നില്ലേ

ദൂരേ നിന്നും പിൻവിളിക്കൊണ്ടെന്നെ
ആരും വിളിച്ചില്ലാ
കാണാക്കണ്ണീരിൻ കാവലിൻ
നൂലിഴയാരും തുടച്ചില്ലാ
ദൂരേ നിന്നും പിൻവിളിക്കൊണ്ടെന്നെ
ആരും വിളിച്ചില്ലാ
കാണാക്കണ്ണീരിൻ കാവലിൻ
നൂലിഴ ആരും തുടച്ചില്ലാ
ചന്ദനപ്പൊൻ ചിതയില്‍
എൻ്റെ അച്ഛനെരിയുമ്പോള്‍
മച്ചകത്താരൊ തേങ്ങിപ്പറക്കുന്ന
തമ്പലപ്രാവുകളോ
അമ്പലപ്രാവുകളോ
ഇന്നലേ
ഇന്നലെ എൻ്റെ നെഞ്ചിലേ
കുഞ്ഞു മൺവിളക്കൂതിയില്ലേ
കാറ്റെൻ മൺവിളക്കൂതിയില്ലേ
കൂരിരുള്‍ കാവിൻ്റെ മുറ്റത്തെ
മുല്ലപോലൊറ്റക്കു നിന്നില്ലേ
ഞാനിന്നൊറ്റക്കു നിന്നില്ലേ

ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകള്‍
ആദ്യം തുറന്നു തന്നു
കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍
കൈ തന്നു കൂടെ വന്നു
ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകള്‍
ആദ്യം തുറന്നു തന്നു
കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍
കൈ തന്നു കൂടെ വന്നു
ജീവിത പാതകളില്‍ ഇനി
എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ ജനിക്കാന്‍
പുണ്യം പുലര്‍ന്നീടുമോ
പുണ്യം പുലര്‍ന്നീടുമോ
ഇന്നലേ
ഇന്നലെ എൻ്റെ നെഞ്ചിലേ
കുഞ്ഞു മൺവിളക്കൂതിയില്ലേ
കാറ്റെൻ മൺവിളക്കൂതിയില്ലേ
കൂരിരുള്‍ കാവിൻ്റെ മുറ്റത്തെ
മുല്ലപോലൊറ്റക്കു നിന്നില്ലേ
ഞാനിന്നൊറ്റക്കു നിന്നില്ലേ
ഒറ്റക്കു നിന്നില്ലേ ഞാനിന്നൊറ്റക്കു നിന്നില്ലേ
ഒറ്റക്കു നിന്നില്ലേ ഞാനിന്നൊറ്റക്കു നിന്നില്ലേ