Oru Pushpam Mathramen

Oru Pushpam Mathramen

K.J. Yesudas

Альбом: Pareeksha
Длительность: 3:32
Год: 1967
Скачать MP3

Текст песни

ഉം ഉം
ഒരു പുഷ്പം മാത്രമെന്‍
പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍
ചൂടിക്കുവാന്‍

ഒരു ഗാനം മാത്രമെൻ‍
ഒരു ഗാനം മാത്രമെന്‍
ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീയെത്തുമ്പോള്‍
ചെവിയില്‍ മൂളാന്‍
ഒരു പുഷ്പം മാത്രമെന്‍
പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍
ചെവിയില്‍ മൂളാന്‍

ഒരു മുറി മാത്രം
തുറക്കാതെ വെയ്ക്കാം
ഞാന്‍
അതിഗൂഢമെന്നുടെ
ആരാമത്തില്‍
ഒരു മുറി മാത്രം
തുറക്കാതെ വെയ്ക്കാം
ഞാന്‍
അതിഗൂഢമെന്നുടെ
ആരാമത്തില്‍
സ്വപ്നങ്ങള്‍ കണ്ടൂ
സ്വപ്നങ്ങള്‍ കണ്ടൂ
നിനക്കുറങ്ങീടുവാന്‍
പുഷ്പത്തിന്‍ തല്‍പ്പമങ്ങ്
ഞാന്‍ വിരിക്കാം
ഒരു പുഷ്പം മാത്രമെന്‍
പൂങ്കുലയില്‍ നിര്‍ത്താം
ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍
ചൂടിക്കുവാന്‍

മലര്‍മണം മാഞ്ഞല്ലൊ
മറ്റുള്ളോര്‍ പോയല്ലോ
മമസഖീ നീയെന്നു
വന്നു ചേരും
മനതാരില്‍ മാരിക്കാര്‍
മൂടിക്കഴിഞ്ഞല്ലോ
മമസഖീ നീയെന്നു
വന്നുചേരും
മനതാരില്‍ മാരിക്കാര്‍
മൂടിക്കഴിഞ്ഞല്ലോ
മമസഖീ നീയെന്നു
വന്നുചേരും
ഒരു പുഷ്പം മാത്രമെന്‍
പൂങ്കുലയില്‍ നിര്‍ത്താം
ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍
ചൂടിക്കുവാന്‍