Cheerappoovukalkkumma Kodukkana

Cheerappoovukalkkumma Kodukkana

K S Chithra

Длительность: 5:17
Год: 1991
Скачать MP3

Текст песни

ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ

ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ

ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ
തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ
വിങ്ങിക്കരയണ കാണാപ്പൂവിൻ്റെ
കണ്ണീരൊപ്പാമോ ഊഞ്ഞാലാട്ടിയുറക്കാമോ
ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ

തെക്കേ മുറ്റത്തെ മുത്തങ്ങപ്പുല്ലിൽ
മുട്ടിയുരുമ്മിയുരുമ്മിയിരിക്കണ
പച്ചക്കുതിരകളേ
തെക്കേ മുറ്റത്തെ മുത്തങ്ങപ്പുല്ലിൽ
മുട്ടിയുരുമ്മിയുരുമ്മിയിരിക്കണ
പച്ചക്കുതിരകളേ
വെറ്റില നാമ്പു മുറിക്കാൻ വാ
കസ്തൂരിച്ചുണ്ണാമ്പു തേയ്ക്കാൻ വാ
കൊച്ചരിപ്പല്ലു മുറുക്കിച്ചുവക്കുമ്പോൾ
മുത്തശ്ശിയമ്മയെ കാണാൻ വാ
ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ

മേലേ വാര്യത്തെ പൂവാലി പയ്യ്
നക്കി തുടച്ചു മിനുക്കിയൊരുക്കണ
കുട്ടിക്കുറുമ്പുകാരീ
മേലേ വാര്യത്തെ പൂവാലി പയ്യ്
നക്കി തുടച്ചു മിനുക്കിയൊരുക്കണ
കുട്ടിക്കുറുമ്പുകാരീ
കിങ്ങിണി മാല കിലുക്കാൻ വാ
കിന്നരിപ്പുല്ലു കടിയ്ക്കാൻ വാ
തൂവെള്ളിക്കിണ്ടിയിൽ പാലു പതയുമ്പോൾ
തുള്ളിക്കളിച്ചു നടക്കാൻ വാ
ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ
തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ
വിങ്ങിക്കരയണ കാണാപ്പൂവിൻ്റെ
കണ്ണീരൊപ്പാമോ ഊഞ്ഞാലാട്ടിയുറക്കാമോ
ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ