Ennodendhinee Pinakkam (Version, 1)

Ennodendhinee Pinakkam (Version, 1)

Kaithapram

Длительность: 4:41
Год: 1997
Скачать MP3

Текст песни

ഉം ഉം ഉം

എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം

ഒരുപാടു നാളായ് കാത്തിരുന്നു നീ ഒരു നോക്കു കാണാന്‍ വന്നില്ല
ചന്ദനത്തെന്നലും പൂനിലാവും എൻ്റെ കരളിൻ്റെ നൊമ്പരം ചൊല്ലിയില്ലേ
എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം

മൈക്കണ്ണെഴുതിയൊരുങ്ങി ഇന്നും വാൽക്കണ്ണാടി നോക്കി
കസ്തൂരി മഞ്ഞൾ കുറിവരച്ചു  കണ്ണിൽ കാർത്തിക ദീപം കൊളുത്തി
പൊൻകിനാവിൻ ഊഞ്ഞാലിൽ എന്തേ നീ മാത്രമാടാൻ വന്നില്ല
എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം

കാൽ പെരുമാറ്റം കേട്ടാൽ ഞാന്‍ പടിപ്പുരയോളം ചെല്ലും
കാൽത്തളക്കിലുങ്ങാതെ നടക്കും, ആ വിളിയൊന്നു കേൾക്കാൻ കൊതിക്കും
കടവത്തു തോണി കണ്ടില്ല എന്തേ എന്നേ നീ തേടി വന്നില്ല
എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം
എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം
ഒരു പാടു നാളായ് കാത്തിരുന്നു നീ ഒരു നോക്കു കാണാന്‍ വന്നില്ല