Oru Nokku Kaanuvaan
Deepak Dev
4:55മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ കള്ളനെ പോലെ തെന്നൽ നിൻ്റെ ചുരുൾ മുടിത്തുമ്പത്തെ വെണ്ണിലാ പൂക്കൾ മെല്ലെ തഴുകി മറയുന്നു പിൻ നിലാമഴയിൽ പ്രണയം പീലി നീർത്തുന്നു മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ (ഉം ലാലാലലാ) ആആആആ ലാലാലലാ ആആ കുളിരിളം ചില്ലയിൽ കിളികളുണരുന്നൂ ഹൃദയമാം വനികയിൽ ശലഭമലയുന്നു ഹൊ മധുര നൊമ്പരമായി നീയെന്നുള്ളിൽ നിറയുന്നു മുകിലിൻ പൂമര കൊമ്പിൽ മഴവിൽ പക്ഷി പാറുന്നു തൻ കൂട്ടിൽ പൊൻ കൂട്ടിൽ കഥയുടെ ചിറകു മുളയ്ക്കുന്നു മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ ഏതോ മോഹം പോലെ സ്നേഹം തുള്ളിത്തൂവി എവിടെയോ നന്മതൻ മർമ്മരം കേൾപ്പൂ എവിടെയോ പൗർണ്ണമി സന്ധ്യ പൂക്കുന്നു ഹാ കളമുളം തണ്ടിൽ പ്രണയം കവിതയാകുന്നു അതു കേട്ടകലെ വനനിരകൾ മാനസ നടനമാടുന്നു പെൺ മനം പൊൻ മനം പ്രേമവസന്തമാകുന്നു മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ കള്ളനെ പോലെ തെന്നൽ നിൻ്റെ ചുരുൾ മുടിത്തുമ്പത്തെ വെണ്ണിലാ പൂക്കൾ മെല്ലെ തഴുകി മറയുന്നു പിൻ നിലാമഴയിൽ പ്രണയം പീലി നീർത്തുന്നു മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ ഉം ഉം ലാലാലലാ