Shyama Meghame

Shyama Meghame

Ks Chithra

Длительность: 4:19
Год: 2015
Скачать MP3

Текст песни

ശ്യാമമേഘമേ ശ്യാമമേഘമേ
കടലിലോ കരയിലോ തിരയുവതാരെ
മഴയുടെ കുടവുമായി അലയുന്നു ദൂരെ
വിജനമീ ഗഗനമാം തിരുവഴിയിലൂടെ
ശ്യാമമേഘമേ ശ്യാമമേഘമേ

സൂര്യനും മൗനം ആഴിയും മൗനം
ഈറൻ മുകിലേ നീയാരോ
രാവിനു വേണോ പകലിനു വേണോ
മൂകാംബരമോ നിൻ തോഴി
നിറമാറിടം ചുരന്നു നിലാവ് പോലവേ
ചിരതാരകൾ പിടഞ്ഞു മിഴിനീരു വാർന്നപ്പോൽ
ഇടനെഞ്ചു നീറി മെല്ലെ അലമാലതന്നിലായി
ആരൊഴുക്കിപോൽ
ശ്യാമമേഘമേ ശ്യാമമേഘമേ

കാറ്റല കണ്ടോ മാമല കണ്ടോ
ദൂരെ മായും നിൻ തോണീ
ഓർമ്മയിൽ ഉണ്ടോ മറവിയിൽ ഉണ്ടോ
ഒരു താരാട്ടിൻ പൊൻപീലി
തിരയാനിടങ്ങൾ തീർന്നു കിനാവു മായവേ
വഴിദീപവും പൊലിഞ്ഞു നിഴലാടി വീഴവേ
പടിവാതിലൊന്നു ചാരി വെറും അശ്രുധാരയായി
പെയ്തൊഴിഞ്ഞുവോ
ശ്യാമമേഘമേ ശ്യാമമേഘമേ
കടലിലോ കരയിലോ തിരയുവതാരെ
മഴയുടെ കുടവുമായി അലയുന്നു ദൂരെ
വിജനമീ ഗഗനമാം തിരുവഴിയിലൂടെ