Njanezhuthiya (Nee)
Levin Muthukad
4:07എന്നെ പ്രണയിച്ച കാട്ട് പൂവേ ഭ്രാന്തെനെന്നെന്നെ നീയും വിളിക്കണം എന്നെ പ്രണയിച്ച കാട്ട് പൂവേ ഭ്രാന്തെനെന്നെന്നെ നീയും വിളിക്കണം വേർപാടിൻ വേദന കണ്ണുനീരിറ്റുന്ന മിഴികളിൽ നിന്നു നീ വായിച്ചെടുക്കണം വേർപാടിൻ വേദന കണ്ണുനീരിറ്റുന്ന മിഴികളിൽ നിന്നും നീ വായിച്ചെടുക്കണം എന്നെ പ്രണയിച്ച കാട്ട് പൂവേ ഭ്രാന്തെനെന്നെന്നെ നീയും വിളിക്കണം വരളുന്ന തേങ്ങലിൽ കൊഴിയുന്ന വാക്കുകൾ നിൻ്റെയാ ഹൃദയത്തിൽ എഴുതി സൂക്ഷിക്കണം വരളുന്ന തേങ്ങലിൽ കൊഴിയുന്ന വാക്കുകൾ നിൻ്റെയാ ഹൃദയത്തിൽ എഴുതി സൂക്ഷിക്കണം കനമുള്ള കദനങ്ങൾ ചിതയിലമരുമ്പോൾ അറിയാതെ വന്നൊന്നു നോക്കി നിന്നീടണം അകലുന്ന പകലിൻ്റെ സ്വപ്നങ്ങൾ പേറി നീ രാവോടു ചെന്നൊരു കള്ളം പറയണം അകലുന്ന പകലിൻ്റെ സ്വപ്നങ്ങൾ പേറി നീ രാവോടു ചെന്നൊരു കള്ളം പറയണം വേനലിൻ പ്രണയങ്ങൾ മഴയറിഞ്ഞില്ലെന്ന് രാവിൻ്റെ കാതിൽ നീ കളിയായ് പറയണം വേനലിൻ പ്രണയങ്ങൾ മഴയറിഞ്ഞില്ലെന്ന് രാവിൻ്റെ കാതിൽ നീ കളിയായ് പറയണം നമ്മളിൽ ഇനിയില്ല സ്വപ്ന വസന്തവും സ്നേഹാക്ഷരങ്ങളും മോഹന രാഗവും നമ്മളിൽ ഇനിയില്ല സ്വപ്ന വസന്തവും സ്നേഹാക്ഷരങ്ങളും മോഹന രാഗവും എഴുതി വച്ചില്ല ഞാൻ നിന്നെയും നിൻ്റെയാ പ്രണയാക്ഷരങ്ങളും എഴുതി വച്ചില്ല ഞാൻ നിന്നെയും നിൻ്റെയാ പ്രണയാക്ഷരങ്ങളും നോവേറെ ആകുമ്പോൾ നീ പറയാറുള്ള കഥകളിൽ ഞാനില്ല എന്നു ഞാൻ അറിയുന്നു സ്വപ്നങ്ങൾ സ്വപ്നങ്ങൾ മാത്രമാണെന്നും കദനങ്ങൾ എന്നും യാഥാർഥ്യമാണെന്നും ഞാനിന്നറിയുന്ന പൊള്ളുന്ന സത്യങ്ങൾ എന്നെ പ്രണയിച്ച കാട്ട് പൂവേ ഭ്രാന്തെനെന്നെന്നെ ഇനി നീയും വിളിക്കണം ഭ്രാന്തെനെന്നെന്നെ ഇനി നീയും വിളിക്കണം