Antha Naalil
M. Jayachandran, Madhu Balakrishnan, & Harini
3:25കാത്തിരുന്നു് കാത്തിരുന്നു് പുഴ മെലിഞ്ഞു കടവൊഴിഞ്ഞു കാലവും കടന്നുപോയ് വേനലിൽ ദലങ്ങൾ പോൽ വളകൾ ഊർന്നു പോയി ഓർത്തിരുന്നു് ഓർത്തിരുന്നു് നിഴലുപോലെ ചിറകൊടിഞ്ഞു കാറ്റിലാടി നാളമായ് നൂലുപോലെ നേർത്തുപോയ് ചിരി മറന്നു പോയി ഓരോ നേരം തോറും നീളും യാമം തോറും നിന്റെ ഓർമ്മയാലെരിഞ്ഞിടുന്നു ഞാൻ ഓരോരോ മാരിക്കാറും നിന്റെ മൗനം പോലെ എനിക്കായ് പെയ്യുമെന്നു കാത്തു ഞാൻ മഴ മാറി വെയിലായി ദിനമേറെ കൊഴിയുന്നു തെന്നിത്തെന്നി കണ്ണിൽ മായും നിന്നെ കാണാൻ എന്നും എന്നും എന്നും കാത്തിരുന്നു് കാത്തിരുന്നു് പുഴ മെലിഞ്ഞു കടവൊഴിഞ്ഞു കാലവും കടന്നുപോയ് വേനലിൽ ദലങ്ങൾ പോൽ വളകൾ ഊർന്നു പോയി ഓളം മൂളും പാട്ടിൽ നീങ്ങും തോണിക്കാരാ നിന്റെ കൂട്ടിനായ് കൊതിച്ചിരുന്നു ഞാൻ ഇന്നോളം കാണാപ്പൂക്കൾ ഈറൻ മുല്ലക്കാവിൽ നമുക്കായി മാത്രം ഒന്നു പൂക്കുമോ തിരിപോലെ കരിയുന്നു തിരപോലെ തിരയുന്നു ചിമ്മിച്ചിമ്മി നോക്കും നേരം മുന്നിൽ പിന്നിൽ എന്നും എന്നും എന്നും കാത്തിരുന്നു് കാത്തിരുന്നു് പുഴ മെലിഞ്ഞു കടവൊഴിഞ്ഞു കാലവും കടന്നുപോയ് വേനലിൽ ദലങ്ങൾ പോൽ വളകൾ ഊർന്നു പോയി