Kannanu Nedikkan Kadalippazham

Kannanu Nedikkan Kadalippazham

Madhu Balakrishnan

Альбом: Govindam
Длительность: 5:51
Год: 2025
Скачать MP3

Текст песни

കണ്ണനു നേദിക്കാൻ കദളിപ്പഴം
കണ്ഠത്തിലണിയുവാൻ തുളസി ഹാരം
കണ്ണനു നേദിക്കാൻ കദളിപ്പഴം
കണ്ഠത്തിലണിയുവാൻ തുളസി ഹാരം
തൃക്കയ്യിൽ കരുതുവാൻ നറുവെണ്ണയും
നല്കുവാൻ ഒരു ദിനം അരികിലെത്താം
ഗുരുവായൂരമ്പല നടയിലെത്താം
കണ്ണനു നേദിക്കാൻ കദളിപ്പഴം
കണ്ഠത്തിലണിയുവാൻ തുളസി ഹാരം

ഓടക്കുഴൽ ഞാൻ നടയിൽ വയ്ക്കാം
ചേലഞ്ചും മയിൽപ്പീലിയും കരുതാം

ഓടക്കുഴൽ ഞാൻ നടയിൽ വയ്ക്കാം
ചേലഞ്ചും മയിൽപ്പീലിയും കരുതാം
വർണ്ണ പീതാംബരമണിയിക്കാം
സ്വർണ്ണതളയും ഞാൻ അന്നു നല്കാം
വർണ്ണ പീതാംബരമണിയിക്കാം
സ്വർണ്ണത്തളയും ഞാൻ അന്നു നല്കാം
തിരുമെയ്യിൽ കളഭം ഞാൻ ചാർത്തിടാം
കണ്ണനു നേദിക്കാൻ കദളിപ്പഴം
കണ്ഠത്തിലണിയുവാൻ തുളസി ഹാരം
തൃക്കയ്യിൽ കരുതുവാൻ നറുവെണ്ണയും
നല്കുവാൻ ഒരു ദിനം അരികിലെത്താം
ഗുരുവായുരമ്പല നടയിലെത്താം

ഓടി വന്നെന്നെ സ്വീകരിക്കാൻ നീ
തിരുനടയിൽ കാത്തുനിന്നിടുമോ

ഓടി വന്നെന്നെ സ്വീകരിക്കാൻ നീ
തിരുനടയിൽ കാത്തുനിന്നിടുമോ
പരിഭവമൊക്കെ ഞാനോതിടുമ്പോൾ
മടിയിലിരുന്നത് കേട്ടിടാമോ
പരിഭവമൊക്കെ ഞാനോതിടുമ്പോൾ
മടിയിലിരുന്നത് കേട്ടിടാമോ
മടിയാതെന്നഴൽ തീർത്തിടുമോ
കണ്ണനു നേദിക്കാൻ കദളിപ്പഴം
കണ്ഠത്തിലണിയുവാൻ തുളസിഹാരം
കണ്ണനുനേദിക്കാൻ കദളിപ്പഴം
കണ്ഠത്തിലണിയുവാൻ തുളസിഹാരം
തൃക്കയ്യിൽ കരുതുവാൻ നറുവെണ്ണയും
നല്കുവാൻ ഒരു ദിനം അരികിലെത്താം
ഗുരുവായൂരമ്പല നടയിലെത്താം
കണ്ണനു നേദിക്കാൻ കദളിപ്പഴം
കണ്ഠത്തിലണിയുവാൻ തുളസിഹാരം