Ente Thenkasi
Suresh Peters, K S Chithra, & K L Sreeram
5:02അറിയാതെ അറിയാതെ ഈ പവിഴവാർത്തിങ്കളറിയാതെ അറിയാതെ അറിയാതെ ഈ പവിഴവാർത്തിങ്കളറിയാതെ അലയാൻ വാ അലിയാൻ വാ ഈ പ്രണയതൽപ്പത്തിലമരാൻ വാ ഇതൊരമരഗന്ധർവയാമം ഇതൊരനഘസംഗീതസല്ലാപം അലഞൊറിയുമാഷാഢതീരം അതിലമൃതു പെയ്യുമീ ഏഴാം യാമം അറിയാതെ അറിയാതെ ഈ പവിഴവാർത്തിങ്കളറിയാതെ അലയാൻ വാ അലിയാൻ വാ ഈ പ്രണയതൽപ്പത്തിലമരാൻ വാ നീലശൈലങ്ങൾ നേർത്തമഞ്ഞാലെ നിന്നെ മൂടുന്നുവോ രാജഹംസങ്ങൾ നിൻ്റെ പാട്ടിൻ്റെ വെണ്ണയുണ്ണുന്നുവോ പകുതി പൂക്കുന്ന പാരിജാതങ്ങൾ പ്രാവുപോൽ നെഞ്ചിൽ അമരുന്നു കുറുകി നിൽക്കുന്ന നിൻ്റെ യൗവനം രുദ്രവീണയായ് പാടുന്നു നീ ദേവശിൽപ്പമായ് ഉണരുന്നു ഇതൊരമരഗന്ധർവയാമം ഇതൊരനഘസംഗീതസല്ലാപം അലഞൊറിയുമാഷാഢതീരം അതിലമൃതു പെയ്യുമീ ഏഴാം യാമം അറിയാതെ അറിയാതെ ഈ പവിഴവാർത്തിങ്കളറിയാതെ അലയാൻ വാ അലിയാൻ വാ ഈ പ്രണയതൽപ്പത്തിലമരാൻ വാ വാർമൃദംഗാദി വാദ്യവൃന്ദങ്ങൾ വാനിലുയരുന്നുവോ സ്വർണ്ണ കസ്തൂരി കനകകളഭങ്ങൾ കാറ്റിലുതിരുന്നുവോ അരിയമാൻപേട പോലെ നീയെൻ്റെ യരികെവന്നൊന്നു നിൽക്കുമ്പോൾ മഴയിലാടുന്ന ദേവദാരങ്ങൾ മന്ത്രമേലാപ്പു മേയുമ്പോൾ നീ വനവലാകയായ് പാടുന്നു ഇതൊരമരഗന്ധർവയാമം ഇതൊരനഘസംഗീതസല്ലാപം അലഞൊറിയുമാഷാഢതീരം അതിലമൃതു പെയ്യുമീ ഏഴാം യാമം അറിയാതെ അറിയാതെ ഈ പവിഴവാർത്തിങ്കളറിയാതെ അലയാൻ വാ അലിയാൻ വാ ഈ പ്രണയതൽപ്പത്തിലമരാൻ വാ (ഉം) ആ ആ (ഉം)