Poovanam

Poovanam

Pradeep Irinjalakkuda

Длительность: 7:08
Год: 2005
Скачать MP3

Текст песни

പൂവനം പൂങ്കാറ്റിലാടിയുലഞ്ഞു
പൂങ്കാവനം പൂപ്പന്തൽ ചമച്ചു
വൃശ്ചികപ്പൊൻപുലരി പുഞ്ചിരിച്ചു
മണ്ഡലം അയ്യനായീറനണിഞ്ഞു
പൂവനം പൂങ്കാറ്റിലാടിയുലഞ്ഞു
പൂങ്കാവനം പൂപ്പന്തൽ ചമച്ചു
വൃശ്ചികപ്പൊൻപുലരി പുഞ്ചിരിച്ചു
മണ്ഡലം അയ്യനായീറനണിഞ്ഞു
ആനന്ദമല്ലേ വാസന്തമല്ലേ
എന്നിൽ വരില്ലേ നീ ദേവാ
മനസ്സിൻ്റെ മണിക്കുടന്നയിൽ
കനലെരിയുന്നു ദേവാ
ആനന്ദമല്ലേ വാസന്തമല്ലേ
എന്നിൽ വരില്ലേ നീ ദേവാ
മനസ്സിൻ്റെ മണിക്കുടന്നയിൽ
കനലെരിയുന്നു ദേവാ
പമ്പാനദിക്കരയ്ക്കക്കരെ
കാനനത്തിൽ
പള്ളികൊള്ളും പമ്പാവാസനേ
കാത്തരുളീടണമേ

പമ്പാനദിക്കരയ്ക്കക്കരെ
കാനനത്തിൽ
പള്ളികൊള്ളും പമ്പാവാസനേ
കാത്തരുളീടണമേ

ആനന്ദമല്ലേ വാസന്തമല്ലേ
എന്നിൽ വരില്ലേ നീ ദേവാ
മനസ്സിൻ്റെ മണിക്കുടന്നയിൽ
കനലെരിയുന്നു ദേവാ

പന്തളത്ത് ബാലകനല്ലേ
പമ്പാനദിക്കങ്ങ് ഓമനയല്ലേ
പുണ്യംപുലർന്ന പുത്രനല്ലേ
പൂങ്കാവനത്തിന്നിളം തളിരല്ലേ
പമ്പാനദിക്കരയ്ക്കക്കരെ
കാനനത്തിൽ
പള്ളികൊള്ളും പമ്പാവാസനേ
കാത്തരുളീടണമേ

പമ്പാനദിക്കരയ്ക്കക്കരെ
കാനനത്തിൽ
പള്ളികൊള്ളും പമ്പാവാസനേ
കാത്തരുളീടണമേ
ആനന്ദമല്ലേ വാസന്തമല്ലേ
എന്നിൽ വരില്ലേ നീ ദേവാ
മനസ്സിൻ്റെ മണിക്കുടന്നയിൽ
കനലെരിയുന്നു ദേവാ

തങ്കപ്രഭയോലുന്നോരയ്യൻ
തിങ്കൾക്കലാധരനന്ദനനയ്യൻ
ശങ്കയകറ്റീടുന്നൊരയ്യൻ
പങ്കജനേത്രനാണിന്നെൻ്റെ അയ്യൻ
മാളികക്കിപ്പുറത്തമ്മയ്ക്ക് നാഥനല്ലേ
മന്ദാരശേഖരനെന്നിൽ
സാന്ത്വനമേകുകില്ലേ

പമ്പാനദിക്കരയ്ക്കക്കരെ
കാനനത്തിൽ
പള്ളികൊള്ളും പമ്പാവാസനേ
കാത്തരുളീടണമേ
ആനന്ദമല്ലേ വാസന്തമല്ലേ
എന്നിൽ വരില്ലേ നീ ദേവാ
മനസ്സിൻ്റെ മണിക്കുടന്നയിൽ
കനലെരിയുന്നു ദേവാ

പൂരഗണസേവിതനല്ലേ
ഇന്ദ്രനും ചന്ദ്രനും കുമ്പിടുകില്ലേ
ഹരിഹരനന്ദനനല്ലേ
പാരിനു പാലൊളിയേകുകയില്ലേ
ആശ്രിതവത്സലൻ തൻ്റെ മാമലയിൽ
മായാത്ത മുദ്രയോടെന്നും
പുഞ്ചിരി തൂകിടുന്നു

പമ്പാനദിക്കരയ്ക്കക്കരെ
കാനനത്തിൽ
പള്ളികൊള്ളും പമ്പാവാസനേ
കാത്തരുളീടണമേ
ആനന്ദമല്ലേ വാസന്തമല്ലേ
എന്നിൽ വരില്ലേ നീ ദേവാ
മനസ്സിൻ്റെ മണിക്കുടന്നയിൽ
കനലെരിയുന്നു ദേവാ

ആരാധ്യനായങ്ങിരുന്ന്
ആത്മശാന്തിക്കായ്
ധർമ്മം ചൊരിഞ്ഞ്
അരവണനേദ്യമുദിച്ചു
അഗതിരക്ഷകനായങ്ങമർന്ന്
മൂകതരിൽ മൂകത തീർക്കുന്ന
മൂർത്തിയല്ലേ
വൻപുലിമേലേറി ദർശനം
ഏകിയ പുണ്യമല്ലേ

പമ്പാനദിക്കരയ്ക്കക്കരെ
കാനനത്തിൽ
പള്ളികൊള്ളും പമ്പാവാസനേ
കാത്തരുളീടണമേ
ആനന്ദമല്ലേ വാസന്തമല്ലേ
എന്നിൽ വരില്ലേ നീ ദേവാ
മനസ്സിൻ്റെ മണിക്കുടന്നയിൽ
കനലെരിയുന്നു ദേവാ

തീരാത്ത ദുഃഖങ്ങളേകും
കഷ്ടതയേറുന്ന നാളുകളല്ലേ
പിച്ചവച്ച പന്തളമല്ലേ
മച്ചിനകത്തെന്നും ഈശ്വരനില്ലേ
അയ്യനയ്യ അയ്യപ്പസ്വാമിയേ
കാത്തിടണേ
അണ്ഡകടാഹങ്ങളൊക്കെയും
പാടി സ്തുതിച്ചിടുന്നേ
പമ്പാനദിക്കരയ്ക്കക്കരെ
കാനനത്തിൽ
പള്ളികൊള്ളും പമ്പാവാസനേ
കാത്തരുളീടണമേ
ആനന്ദമല്ലേ വാസന്തമല്ലേ
എന്നിൽ വരില്ലേ നീ ദേവാ
മനസ്സിൻ്റെ മണിക്കുടന്നയിൽ
കനലെരിയുന്നു ദേവാ

ലോകൈകനായകനല്ലേ
ലോകമാതാവിനു പൂങ്കുരുന്നല്ലേ
ലോകൈകസുന്ദരനല്ലേ
ലോകൈകവീരനും അയ്യപ്പനല്ലേ
കരിമലയേറി തളരുമ്പോൾ
കൂട്ടിനെന്നും
ഗുരുവരസ്വാമിയായെൻ്റെ
കരം കവർന്നീടുകില്ലേ

പമ്പാനദിക്കരയ്ക്കക്കരെ
കാനനത്തിൽ
പള്ളികൊള്ളും പമ്പാവാസനേ
കാത്തരുളീടണമേ
ആനന്ദമല്ലേ വാസന്തമല്ലേ
എന്നിൽ വരില്ലേ നീ ദേവാ
മനസ്സിൻ്റെ മണിക്കുടന്നയിൽ
കനലെരിയുന്നു ദേവാ

പൂവനം പൂങ്കാറ്റിലാടിയുലഞ്ഞു
പൂങ്കാവനം പൂപ്പന്തൽ ചമച്ചു
വൃശ്ചികപ്പൊൻപുലരി പുഞ്ചിരിച്ചു
മണ്ഡലം അയ്യനായീറനണിഞ്ഞു
പൂവനം പൂങ്കാറ്റിലാടിയുലഞ്ഞു
പൂങ്കാവനം പൂപ്പന്തൽ ചമച്ചു
വൃശ്ചികപ്പൊൻപുലരി പുഞ്ചിരിച്ചു
മണ്ഡലം അയ്യനായീറനണിഞ്ഞു
പമ്പാനദിക്കരയ്ക്കക്കരെ
കാനനത്തിൽ
പള്ളികൊള്ളും പമ്പാവാസനേ
കാത്തരുളീടണമേ
പമ്പാനദിക്കരയ്ക്കക്കരെ
കാനനത്തിൽ
പള്ളികൊള്ളും പമ്പാവാസനേ
കാത്തരുളീടണമേ