Manjakkiliyude Moolippaatunde

Manjakkiliyude Moolippaatunde

Raveendran

Длительность: 5:22
Год: 1998
Скачать MP3

Текст песни

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളിൽ മാരിക്കാവടി ചിന്തും ചിന്തുണ്ടേ
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളിൽ മാരിക്കാവടി ചിന്തും ചിന്തുണ്ടേ
തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ
ചിരിക്കുമ്പോൾ ചിലമ്പുന്ന ചിലങ്കയുണ്ടേ
വലം കൈയ്യിൽ കുസൃതിയ്ക്ക് വളകളുണ്ടേ
മഞ്ഞക്കിളിയുടെ
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളിൽ മാരിക്കാവടി ചിന്തും ചിന്തുണ്ടേ ഓ

വരമഞ്ഞൾ തേച്ചു കുളിക്കും പുലർകാല സന്ധ്യേ നിന്നെ
തിരുതാലി ചാർത്തും കുഞ്ഞു മുകിലോ തെന്നലോ
മഞ്ഞാട മാറ്റിയുടുക്കും മഴവിൽ തിടമ്പേ നിൻ്റെ
മണിമാറിൽ മുത്തും രാത്രി നിഴലോ തിങ്കളോ
കുട നീർത്തും ആകാശം കുടിലായ് നിൽക്കും ദൂരേ
പൊഴിയാക്കിനാവെല്ലാം മഴയായ് തുളുമ്പും ചാരെ
ഒരുപാടു സ്നേഹം തേടും മനസ്സിൻ പുണ്യമായ്
മഞ്ഞക്കിളിയുടെ
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളിൽ മാരിക്കാവടി ചിന്തും ചിന്തുണ്ടേ ആ

ഒരു കുഞ്ഞു കാറ്റു തൊടുമ്പോൾ കുളിരുന്ന കായൽപ്പെണ്ണിൻ
കൊലുസിൻ്റെ കൊഞ്ചൽ നെഞ്ചിൽ ഉണരും രാത്രിയിൽ
ഒരു തോണിപ്പാട്ടിലലിഞ്ഞെൻ മനസ്സിൻ്റെ മാമ്പൂ മേട്ടിൽ
കുറുകുന്നു മെല്ലെ കുഞ്ഞു കുരുവാൽ മൈനകൾ
മയിൽപീലി നീർത്തുന്നു മധുമന്ദഹാസം ചുണ്ടിൽ
മൃദുവായ് മൂളുന്നു മുളവേണുനാദം നെഞ്ചിൽ
ഒരുപാടു സ്വപ്നം കാണും മനസ്സിൻ പുണ്യമായ്
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളിൽ മാരിക്കാവടി ചിന്തും ചിന്തുണ്ടേ
തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ
ചിരിക്കുമ്പോൾ ചിലമ്പുന്ന ചിലങ്കയുണ്ടേ
വലം കൈയ്യിൽ കുസൃതിയ്ക്ക് വളകളുണ്ടേ
മഞ്ഞക്കിളിയുടെ
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളിൽ മാരിക്കാവടി ചിന്തും ചിന്തുണ്ടേ
ഓ ഓ ഓ