Nilaavil Ellaame
Sachin Warrier
3:18പയ്യെ വീശും കാറ്റിൽ കുഞ്ഞോളങ്ങൾ കൊഞ്ചും പോലെ കണ്ണേ കണ്ടാൽ നിന്നെ മിണ്ടീടുന്നേ നെഞ്ചം താനേ മനസ്സുകളാൽ നാം പോകും ദൂരം ഇതുവരെയും ഞാൻ കാണാദൂരം പതിവുകളായെന്നും പ്രഭാതങ്ങൾ നിൻ ചുവടുകളേ തുടരും നേരവും ചെറിയൊരു കൈ തലോടൽ പോലവേ നടന്നു നീങ്ങുന്നു നീയും പുതുമകളായ് മുന്നിൽ തെളിഞ്ഞീടുമീ വഴികളിലായ് ഇനി പോയീടേണം നിഴലുകളായ് നടന്നു ചേർന്നിടും പോലെ തണൽ താഴെ ഇതാ മനസ്സുകളാൽ നാം പോകും ദൂരം ഇതുവരെയും ഞാൻ കാണാദൂരം എന്നിൽ ഈ നിറമഴത്തുള്ളികൾ പെയ്യും നിൻ ചിരിമഴ തെന്നലായ് കുളിരിലായ് വന്നു മെല്ലെ പൊതിയും നീയാം പകൽ പയ്യെ വീശും കാറ്റിൽ കുഞ്ഞോളങ്ങൾ കൊഞ്ചും പോലെ കണ്ണേ കണ്ടാൽ നിന്നെ മിണ്ടീടുന്നേ നെഞ്ചം താനേ മനസ്സുകളായ് നാം പോകും ദൂരം ഇതുവരെയും ഞാൻ കാണാദൂരം