Khalbhinte Theerath

Khalbhinte Theerath

Sajeer Koppam

Альбом: Khalbhinte Theerath
Длительность: 4:48
Год: 2023
Скачать MP3

Текст песни

ഓ ഓ ഓ ഓ
ഖൽബിൻ്റെ തീരത്ത്
നീയെത്തും നേരത്ത്
തങ്ക കിനാവിൻ്റെ കുടിലൊരുക്ക്
പണ്ടത്തെ പാട്ടിൻ്റെ
ശീലുണ്ടോ ചുണ്ടത്ത്
തുമ്പപ്പൂ  ചേലുള്ള ചിരി നിനക്ക്
കണ്ട മുതൽ കരളിൽ നീയോ
കൊണ്ട് നടന്ന കനൽ തീയോ
നേരാണോ നീയാണോ
നീയെൻ്റെ പെണ്ണാണോ
ഈ നെഞ്ചിൻ ചൂടേൽക്കാൻ
എത്തുന്നതെന്നാണോ ഓ ഓ

മാമ്പുള്ളി ചുണ്ടത്ത്
തേനൂറും നീർ മുത്ത്
നീയെൻ്റെതാവുമ്പോൾ
മോന്തി കുടിക്കാൻ
ചൂടുണ്ടോ മാറത്ത്
മഞ്ഞുള്ള ലാവത്ത്
രാവിൻ്റെ മാഞ്ചോട്ടിൽ
മൂടി പുതക്കാൻ
അന്തി നിലാവിലുറങ്ങണ്ടേ
ചന്ദിരനോട് പിണങ്ങണ്ടേ ഓ ഓ ഓ
ആ ആ ആ

സുബഹിൻ്റെ പുലരൊളി നീളേ
സുബർകം നീ കാട്ടുമ്പോൾ
കരിമിഴിയിൽ സുറുമ വരയ്ക്കാൻ
അരികിൽ നീ എത്തുമ്പോൾ
വിറ വിറയ്ക്കും ഹൃദയതടം
തടി തളരുന്നത് പോലേ
മനസൊളിക്കും മിഴികളിലേ
നറുമൊഴി പുഞ്ചിരി പോലെ
കരളിൽ നീ പൂക്കുന്ന
തളിർ മുല്ലപ്പൂവല്ലേ
പരൽ മീനായി നീ മെല്ലെ
കളിത്തുള്ളി പോകല്ലേ
ആ ആ ആ ആ

ഖൽബിൻ്റെ തീരത്ത്
നീയെത്തും നേരത്ത്
തങ്ക കിനാവിൻ്റെ കുടിലൊരുക്ക്
പണ്ടത്തെ പാട്ടിൻ്റെ
ശീലുണ്ടോ ചുണ്ടത്ത്
തുമ്പപ്പൂ  ചേലുള്ള ചിരി നിനക്ക്
കണ്ട മുതൽ കരളിൽ നീയോ
കൊണ്ടു നടന്ന കനൽ തീയോ
നീ വന്നാൽ ഈ രാവിൻ
വാതിൽ തുറക്കാലോ
നീ എൻ്റെതാണെന്നു
നിന്നോടടുക്കാലോ

മാമ്പുള്ളി ചുണ്ടത്ത്
തേനൂറും നീർ മുത്ത്
നീയെൻ്റെതാകുമ്പോൾ
മോന്തി കുടിക്കാൻ
ചൂടുണ്ടോ മാറത്ത്
മഞ്ഞുള്ള ലാവത്ത്
രാവിൻ്റെ മാഞ്ചോട്ടിൽ
മൂടി പുതക്കാൻ
അന്തി നിലാവിലുറങ്ങണ്ടേ
ചന്ദിരനോട് പിണങ്ങണ്ടേ