Thoomanju
Prasanth Prabhakar
4:22ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ പ്രണയിനി നിൻ സ്‌മൃതികൾ ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ പൂനിലാവിൻ മണിയറ സഖികളായി താരവൃന്ദമാകവെ പകർന്നു തന്ന ലയലഹരി മറക്കുമോ ഹോ ഹാ ലയലഹരി മറക്കുമോ പുലരിയിൽ നിൻ മുഖം തുടുതുടുത്തതെന്തിനോ ഈ പുഴയും സന്ധ്യകളും ഉം (ഉം) എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ പ്രേമഗഗന സീമയിൽ കിളികളായ് മോഹമെന്ന ചിറകിൽ നാം പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ ഹാ സ്വപ്നവും പൊലിഞ്ഞുവോ കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ് ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ പ്രണയിനി നിൻ സ്‌മൃതികൾ ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും ഉം ഉം ഉം