Manjaladunna Devi
Anoop Puthiyedath
3:51വേതാളമേറിയാളി വാഴുക ദേവ്യെ അരമകളാടിയുലഞ്ഞാടി വാഴ്ക വാഴ്ക തമ്പുരാട്ട്യേ കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള് കൊടുവാളെടുത്ത് ചുടു ദാരിക ചോരയിൽ നീരാട്(നീരാട്) കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള് കൊടുവാളെടുത്ത് ചുടു ദാരിക ചോരയിൽ നീരാട് എരിവേറ്റിയ വറ്റ മുളകോ പെണ്ണേ നിൻ മനസ്സ് ജട കെട്ടിയ കാർമുടി ക്കെന്തിന് മുല്ലപ്പൂ മലര് കലി തുള്ളിയ കാളി തൻ കാലിൽ തങ്ക പൊൻ ചിലമ്പ് തുടികൊട്ടിയ പാണൻ്റെ പാട്ടിൽ അമ്മേ നീ അടങ്ങ് കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള് കൊടുവാളെടുത്ത് ചുടു ദാരിക ചോരയിൽ നീരാട് ദിക്കുകൾ നാലെട്ടും പൊട്ടിയടരും പട കോപ്പുകൾ കൂടുന്നേ ഈ കലികാലത്തിൻ പോർക്കലി തീർക്കാൻ ശ്രീ നേർക്കലി നീ വേണം തുടിതാളത്തിലാടിയ താതൻ്റെ തീ മകളേ ശ്രീകുരുംബേ തീ മകളേ ശ്രീകുരുംബേ കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള് കൊടുവാളെടുത്ത് ചുടു ദാരിക ചോരയിൽ നീരാട് വരിനെല്ലരിഞ്ഞ് പനം പായിലുണക്കി ആറ്റും പോൽ രണഭൂതലത്തിൽ കൊടും വൈരിയെ കാലനെറിഞ്ഞോളേ(എറിഞ്ഞോളേ) വരിനെല്ലരിഞ്ഞ് പനം പായിലുണക്കി ആറ്റും പോൽ രണഭൂതലത്തിൽ കൊടും വൈരിയെ കാലനെറിഞ്ഞോളേ തലയോടുകൾ ആടി ഉലഞ്ഞോ പെണ്ണേ നിൻ ഗളത്തിൽ അലങ്കാരമിതാണെടി പൊന്നേ നിൻ്റെ മെയ്ക്കരുത്ത് പുരി കത്തിയ ചാരമെടുത്ത് പെണ്ണിൻ കണ്ണെഴുത്ത് നൂറായിരം പൊന്നുരച്ചാലും മാറ്റ് നിന്നഴക് വരിനെല്ലരിഞ്ഞ് പനം പായിലുണക്കി ആറ്റും പോൽ രണഭൂതലത്തിൽ കൊടും വൈരിയെ കാലനെറിഞ്ഞോളേ പദമൂന്നിയ നാട്യ വിലാസം പകയോടെ നീ ആടി കലാശം വലംകാൽ ചിലമ്പൂരി ഉടച്ചിങ്ങ് തെക്കോട്ട് പോന്നോളേ മുടിയാടിയ കാവിലതേറീട്ട് കാന്തി പകർന്നോളേ കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള് കൊടുവാളെടുത്ത് ചുടു ദാരിക ചോരയിൽ നീരാട് എരിവേറ്റിയ വറ്റ മുളകോ പെണ്ണേ നിൻ മനസ്സ് ജട കെട്ടിയ കാർമുടി ക്കെന്തിന് മുല്ലപ്പൂ മലര് കലി തുള്ളിയ കാളി തൻ കാലിൽ തങ്ക പൊൻ ചിലമ്പ് തുടികൊട്ടിയ പാണൻ്റെ പാട്ടിൽ അമ്മേ നീ അടങ്ങ് ഇത് പോലൊരു പെൺമണിവേണം മകളായവൾ വന്നിറങ്ങേണം നെറികേടുകൾ വെട്ടിയരിഞ്ഞവൾ ആടിതെളിയേണം നെടു നായകിയായവൾ നാടിന് കൺമണിയാകേണം