Jaalakaari

Jaalakaari

Sublahshini

Длительность: 3:59
Год: 2025
Скачать MP3

Текст песни

നൊങ്കാണു പെണ്ണേ നീ
വറ്റുന്ന മേടവെയിൽ
കൊണ്ടേ ഞാൻ വാടും നേരത്ത്
പൊന്നാണെ നിൻ മനസ്സ്
എള്ളോളം തേൻ കുറുമ്പ്
നുള്ളാനായ് നിന്നേ ദൂരത്ത്
വീശുന്ന കോവൈ കാറ്റിൽ
ആടും നിൻ കൂന്തൽ
എൻ മേലാകെ മൂടാമോ നീ
പെണ്ണാളെ പെണ്ണാളെ
ആരോ നീ ഊരും പേരും
ഇല്ലെന്നായാലും
ഞാൻ വല്ലാതെ പൊള്ളും കാര്യം
നേരാണേ നേരാണേ
ജാലക്കാരി മായാജാലക്കാരി
നീയെൻ ഉള്ളം കൊത്തി
കാന്തക്കണ്ണാൽ നോക്കി
തന്നാൽ നീറി,നിന്നാൽ
പലനാൾ ഉരുകി,പിന്നാൽ
അലപോൽ അലയാം,എന്നാൽ
കഴിയും വരെ ഞാൻ
ജാലക്കാരി മായാജാലക്കാരി
നീയെൻ ഉള്ളം കൊത്തി
കാന്തക്കണ്ണാൽ നോക്കി
തന്നാൽ നീറി,നിന്നാൽ
പലനാൾ ഉരുകി,പിന്നാൽ
അലപോൽ അലയാം,എന്നാൽ
കഴിയും വരെ ഞാൻ

അതികാലത്തെഴുന്നേറ്റ്
ഒന്നായ് കയ്യും കോർത്തു
ആര്യൻ കാവും തേടി പോകാം
അനുവാദം തന്നാൽ രാവിൽ
നിൻ്റെ പൂമടിയിൽ
പൈതൽ പോലെ ഞാനും ചായാം
കണ്ണാടിച്ചില്ലൊഴുകും ആറ്റിനോരത്ത്
നാം മൂവാന്തി ചന്തം കണ്ടെ
നിന്നീടാം നിന്നീടാം

ആ കൽപ്പാത്തി തേരുറുളും
പത്താം നാളന്ന്
നാം പ്രേമത്തിൻ മന്ത്രം മാത്രം
മൂളീടാം മൂളീടാം

ആരാരും കാണാതെ തമ്മിൽ
നാം ഒന്നായ് മാറീടാം

ജാലക്കാരി മായാജാലക്കാരി
നീയെൻ ഉള്ളം കൊത്തി
കാന്തക്കണ്ണാൽ നോക്കി
തന്നാൽ നീറി
നിന്നാൽ പലനാൾ ഉരുകി
പിന്നാൽ അലപോലലയാം
എന്നാൽ കഴിയും വരെ ഞാൻ

ജാലക്കാരി മായാജാലക്കാരി
നീയെൻ ഉള്ളം കൊത്തി
കാന്തക്കണ്ണാൽ നോക്കി
തന്നാൽ നീറി,നിന്നാൽ
പലനാൾ ഉരുകി,പിന്നാൽ
അലപോൽ അലയാം,എന്നാൽ
കഴിയും വരെ ഞാൻ