Junile Nilamazhayil

Junile Nilamazhayil

Sujatha

Альбом: Nammal Thammil
Длительность: 4:49
Год: 2004
Скачать MP3

Текст песни

ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ
ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ
ഒരു ലോലമാം നറുതുള്ളിയായ്
ഒരു ലോലമാം നറുതുള്ളിയായ്
നിൻ്റെ നെറുകിലുരുകുന്നതെൻ ഹൃദയം

ജൂണിലെ നിലാമഴയിൽ
മഴയിൽ. മഴയിൽ. മഴയിൽ...

പാതി ചാരും നിൻ്റെ കണ്ണിൽ നീല ജാലകമോ
മാഞ്ഞു പോകും മാരിവില്ലിൻ മൗനഗോപുരമോ
പ്രണയം തുളുമ്പുമോർമയിൽ
വെറുതേ തുറന്നു തന്നു നീ
നനഞ്ഞു നിൽക്കുമഴകേ
നീയെനിക്കു പുണരാൻ മാത്രം

ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ

നീ മയങ്ങും മഞ്ഞുകൂടെൻ മൂകമാനസമോ
നീ തലോടും നേർത്ത വിരലിൽ സൂര്യമോതിരമോ
ഇതളായ് വിരിഞ്ഞ പൂവു പോൽ
ഹൃദയം കവർന്നു തന്നു നീ
ഒരുങ്ങി നിൽക്കും ഉയിരേ
നീയെനിക്കു മുകരാൻ മാത്രം

ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ
ഒരു ലോലമാം നറുതുള്ളിയായ്
ഒരു ലോലമാം നറുതുള്ളിയായ്
നിൻ്റെ നെറുകിലുരുകുന്നതെൻ ഹൃദയം