Notice: file_put_contents(): Write of 666 bytes failed with errno=28 No space left on device in /www/wwwroot/karaokeplus.ru/system/url_helper.php on line 265
Suresh Peters - Oo Kanmani | Скачать MP3 бесплатно
Oo Kanmani

Oo Kanmani

Suresh Peters

Длительность: 4:22
Год: 2009
Скачать MP3

Текст песни

ഓ കണ്മണി, എൻ പൊന്മണി
ഓ കണ്മണി, എൻ പൊന്മണി
പയ്യാരം കിളി മൈനയെപ്പോലെ
പാടി കൂടെ വാ
മെയ്യാരം മഴ മുത്തിനെപ്പോലെ
മുത്തം കൊണ്ടു താ

ഒരു പിച്ചകക്കൂടു മേയാം
അതിലൊച്ച വെച്ചു ചേക്കേറാം
ഒരു തൂവലിൽ തൊട്ടു നോക്കാം
ഇടനെഞ്ചിൽ മുട്ടി ഒട്ടാം

എന്നെ കെട്ടിപ്പിടിച്ചുറക്കുന്ന
കൂട്ടിക്കുറുമ്പഴകല്ലേ
ഹോ കണ്മണി, എൻ പൊന്മണി
ഹോ കണ്മണി, എൻ പൊന്മണി
പയ്യാരം കിളി മൈനയെപ്പോലെ
പാടി കൂടെ വാ
മെയ്യാരം മഴ മുത്തിനെപ്പോലെ
മുത്തം കൊണ്ടു താ

കാറ്റു കവിളിൽ കുടയും പനിനീർ
ചാറ്റുതുളിയിൽ നനയും നിലവേ
ഹോ മാറ്റു കുറയാ പണ്ടം
പകലിന്നാറ്റുകരയിൽ
വിതറും വെയിലേ
കണ്ണിലുരുകും കാന്തമണികൾ
സൂര്യനായ് മാറും സന്ധ്യയിൽ
വെള്ളിവെയിലിൻ ചില്ലുമുകുളം
സൗമ്യമായ് തീരും വേളയിൽ
മഴക്കാറ് കണ്ടുവോ
മുടിത്തുമ്പിലിന്നു ഞാൻ
തുടിപ്പാട്ടു കേട്ടുവോ
മിടിക്കുന്ന നെഞ്ചിൽ ഞാൻ
ഈ വെൺപ്രാവിനു
കൂട്ടായ് പോരുക നീ
വെറുതെയലയുമരിയ
ശിശിര ശലഭമേ
ഹോ കണ്മണി, എൻ പൊന്മണി (അ)
ഹോ കണ്മണി, എൻ പൊന്മണി (അ)

അ ആ
ധീം ധീം ധനനാന ധീംധനാന
ധീംധനാന ധീംധനാന ധീം ധനാ
ധീം ധീം ധനനാന ധീംധനാന
ധീംധനാന ധീംധനാന ധീം ധനാ

പാട്ടുമൊഴിയാൻ കുറുകും കുയിലേ
നോട്ടമെറിയും മിഴിയിൽ കനവോ
ഓട്ടുവളയാൽ മീട്ടും വിരലിൽ
താരമെരിയും താഴമ്പൂവോ
മഞ്ഞിലുരുകും കുഞ്ഞുമണികൾ
മാലയായ് കോർക്കും മാത്രയിൽ
വഴിക്കണ്ണുമായ് ഞാൻ
വിഷുപ്പക്ഷി പോലെയീ
നിഴൽച്ചില്ലുവാതിലിൽ
തനിച്ചാണു മൗനമേ
ഈ മൺകൂടിനു
കൂട്ടായ് പോരുക നീ
കനവിലുണരുമരിയ
ശിശിര ശലഭമേ
ഹോ കണ്മണി, എൻ പൊന്മണി (ഓ)
ഹോ കണ്മണി, എൻ പൊന്മണി (ഹോ ഹോ ഹോ)
പയ്യാരം കിളി മൈനയെപ്പോലെ
പാടി കൂടെ വാ
മെയ്യാരം മഴ മുത്തിനെപ്പോലെ
മുത്തം കൊണ്ടു താ
ഓ കണ്മണി, എൻ പൊന്മണി (റ്റരരാരാര)
ഓ കണ്മണി, എൻ പൊന്മണി (റ്റരരാരാര)
ഓ കണ്മണി, എൻ പൊന്മണി (റ്റരരാരാര)
ഓ കണ്മണി, എൻ പൊന്മണി (റ്റരരാരാര)