Ulaa (Feat. Sathyaprakash)
The Non Violinist Project
4:26വാർകടൽ, മാനം നെറുകിൽ നീർ കണം, വിണ്ണിൻ മടിയിൽ വാനിൽ, ഏകാംബരം തീർക്കും നിൻ മാല്യം അഴകിൽ താരം പെയ്തിടുന്നു ദൂരെ ഉണരുന്ന ഈറനണിയുന്ന സൂര്യൻ ഇയരുന്ന സാരഗം പൂവിൽ അലിയുന്നു, ഭൂമി നുകരുന്നു ആർദ്രമറിയുന്നു നിറവിലീ മധുരം പൊഴിയും രാവിൽ മധുരം മധുരം പൊൻ കിനാവുകൾ നെയ്യും നീര ശാഖികൾ മാറിലായിരം, തളിരിടും രാഗമാമാരി അഴകണിയും വാനിൽ, ഏകാംബരം തീർക്കും നിൻ ചാരു വദനം നിറമേറും, പ്രഭ ചേരും സുഖമേറും, മിഴിയിൽ വരദാനം, കൃപ പോലെ അവൾ എന്നിൽ നീരാടിടുന്നു ദൂരെ ഉണരുന്ന ഈറനണിയുന്ന സൂര്യൻ ഇയരുന്ന സാരഗം പൂവിൽ അലിയുന്നു, ഭൂമി നുകരുന്നു ആർദ്രമറിയുന്നു നിറവിലീ മധുരം പൊഴിയുമീ മധുരം മധുരം, പാരിൽ നിറയും ആ ആ ആ നിറമേറും, പ്രഭ ചേരും സുഖമേറും, മിഴിയിൽ വരദാനം, കൃപ പോലെ അവളൊഴുകുന്നു എൻ പൊൻ പുലരി മനമതിൽ ദൂരെ ഉണരുന്ന ഈറനണിയുന്ന സൂര്യൻ ഇയരുന്ന സാരഗം പൂവിൽ അലിയുന്നു, ഭൂമി നുകരുന്നു ആർദ്രമറിയുന്നു നിറവിലീ മധുരം ആ ആ ആ