Mayamanjalil
G Venugopal & Radhika Thilak
4:53പാതിരാ പാൽക്കടവിൽ അമ്പിളി പൂന്തോണി പാതിരാ പാൽക്കടവിൽ അമ്പിളി പൂന്തോണി തുഴയാതെ തുഴയുകയായ് സ്നേഹാർദ്രനക്ഷത്രം കാറ്റിൻ്റെ മർമ്മരമിളകി വാസന്തമായ് വീണക്കുടങ്ങളിലൊഴുകീ രാഗാമൃതം പാതിരാ പാൽക്കടവിൽ അമ്പിളി പൂന്തോണി തുഴയാതെ തുഴയുകയായ് സ്നേഹാർദ്രനക്ഷത്രം ജന്മങ്ങൾതൻ സ്വപ്നതീരത്തുദൂരെ നീലാരവിന്ദങ്ങൾ പൂത്തു ജന്മങ്ങൾതൻ സ്വപ്നതീരത്തുദൂരെ നീലാരവിന്ദങ്ങൾ പൂത്തു നൂപുരം ചാർത്തുന്ന ഭൂമി കാർകൂന്തൽ നീർത്തുന്നു വാർമേഘം കനവിലോടുന്നു സ്വർണ്ണമാൻപേടകൾ താലവൃന്ദം വീശിനിൽപ്പൂ പൊന്മയൂരം പാതിരാ പാൽക്കടവിൽ അമ്പിളി പൂന്തോണി തുഴയാതെ തുഴയുകയായ് സ്നേഹാർദ്രനക്ഷത്രം കാറ്റിൻ്റെ മർമ്മരമിളകി വാസന്തമായ് വീണക്കുടങ്ങളിലൊഴുകീ രാഗാമൃതം പാതിരാ പാൽക്കടവിൽ അമ്പിളി പൂന്തോണി തുഴയാതെ തുഴയുകയായ് സ്നേഹാർദ്ര നക്ഷത്രം നാദങ്ങളിൽ പൂവിരൽത്തുമ്പു തേടി പുളകങ്ങൾ പൂക്കുന്ന താളം നാദങ്ങളിൽ പൂവിരൽത്തുമ്പു തേടി പുളകങ്ങൾ പൂക്കുന്ന താളം പൊൻവേണുവൂതുന്നു കാലം ഹംസങ്ങളോതുന്നു സന്ദേശം മധുരോന്മാദം വർഷമായ് പെയ്യവേ മോഹമുകുളം രാക്കടമ്പിൽ ഇതളണിഞ്ഞു പാതിരാ പാൽക്കടവിൽ അമ്പിളി പൂന്തോണി തുഴയാതെ തുഴയുകയായ് സ്നേഹാർദ്രനക്ഷത്രം കാറ്റിൻ്റെ മർമ്മരമിളകി വാസന്തമായ് വീണക്കുടങ്ങളിലൊഴുകീ രാഗാമൃതം പാതിരാ പാൽക്കടവിൽ അമ്പിളി പൂന്തോണി തുഴയാതെ തുഴയുകയായ് സ്നേഹാർദ്രനക്ഷത്രം