Shyamavaaniletho

Shyamavaaniletho

G Venugopal

Альбом: Aanachandham
Длительность: 5:48
Год: 2006
Скачать MP3

Текст песни

ശ്യാമവാനിലേതോ കണി കൊന്ന പൂത്തുവോ
സ്വർണമല്ലിപ്പൂവിതിർന്നുവോ
പ്രിയ ഗ്രാമകന്യ കൺ തുറന്നുവോ
ശ്യാമവാനിലേതോ കണി കൊന്ന പൂത്തുവോ
സ്വർണമല്ലിപ്പൂവിതിർന്നുവോ
പ്രിയ ഗ്രാമകന്യ കൺ തുറന്നുവോ
കുങ്കുമപ്പൂത്താലം കതിരോൻ്റെ പൊന്നുകോലം
കുങ്കുമപ്പൂത്താലം കതിരോൻ്റെ പൊന്നുകോലം
കണ്ടുകൊതിപൂണ്ടോ ഗജരാജമേഘജാലം
ശ്യാമവാനിലേതോ കണി കൊന്ന പൂത്തുവോ
സ്വർണമല്ലിപ്പൂവിതിർന്നുവോ
പ്രിയ ഗ്രാമകന്യ കൺ തുറന്നുവോ
കുന്നിമണിക്കുന്നിലെ തെന്നലിങ്ങു വന്നുവോ
നിന്നു ചാമരങ്ങൾ വീശിയോ
മുത്തുമണിമേട്ടിലെ ചിത്രചിറ്റലാംഗികൾ
പദ്മതാലമേന്തി നിന്നുവോ
കുയിലുകൾ പാടിയോ
കുരുവികൾ കൂടിയോ
കുയിലുകൾ പാടിയോ
കുരുവികൾ കൂടിയോ
കുരവകളിൽ തെളിഞ്ഞുവോ പഞ്ചവാദ്യമേളം
ശ്യാമവാനിലേതോ കണി കൊന്ന പൂത്തുവോ
സ്വർണമല്ലിപ്പൂവിതിർന്നുവോ
പ്രിയ ഗ്രാമകന്യ കൺ തുറന്നുവോ
നീലമലക്കാവിലെ ചേലെഴുന്ന ദേവി തൻ
വേലയിന്നു വന്നണഞ്ഞുവോ
നോവലിഞ്ഞ നെഞ്ചിലും പൂവിരിഞ്ഞു നിന്നിടും
വേളയിന്നു നിന്നണിഞ്ഞുവോ
കരകളൊരുങ്ങിയോ കലകളിണങ്ങിയോ
കരകളൊരുങ്ങിയോ കലകളിണങ്ങിയോ
കരൾ കവിയെ പരന്നുവോ
ഉത്സവത്തിന്നോളം
ശ്യാമവാനിലേതോ കണി കൊന്ന പൂത്തുവോ
സ്വർണമല്ലിപ്പൂവിതിർന്നുവോ
പ്രിയ ഗ്രാമകന്യ കൺ തുറന്നുവോ
കുങ്കുമപ്പൂത്താലം കതിരോൻ്റെ പൊന്നുകോലം
കണ്ടുകൊതിപൂണ്ടോ ഗജരാജമേഘജാലം
ശ്യാമവാനിലേതോ കണി കൊന്ന പൂത്തുവോ
സ്വർണമല്ലിപ്പൂവിതിർന്നുവോ
പ്രിയ ഗ്രാമകന്യ കൺ തുറന്നുവോ