Neeyoru Puzhayayi (From "Thilakkam")

Neeyoru Puzhayayi (From "Thilakkam")

P. Jayachandran

Длительность: 3:51
Год: 2017
Скачать MP3

Текст песни

നീയൊരു പുഴയായ്ത്തഴുകുമ്പോൾ
ഞാൻ  പ്രണയം വിടരും കരയാകും
നീയൊരു പുഴയായ്ത്തഴുകുമ്പോൾ
ഞാൻ  പ്രണയം വിടരും കരയാകും
കനകമയൂരം നീയാണെങ്കിൽ
മേഘക്കനവായ് പൊഴിയും ഞാൻ
നീയൊരു പുഴയായ്ത്തഴുകുമ്പോൾ
ഞാൻ  പ്രണയം വിടരും കരയാകും

ഇലപൊഴിയും ശിശിരവനത്തിൽ നീ
അറിയാതൊഴുകും കാറ്റാകും
നിൻ മൃദുവിരലിൻ സ്പർശം കൊണ്ടെൻ
പൂമരമടിമുടി തളിരണിയും
ശാരദയാമിനി നീയാകുമ്പോൾ
യാമക്കിളിയായ് പാടും ഞാൻ
ഋതുവിൻ ഹൃദയം നീയായ് മാറും
പ്രേമ സ്പന്ദനമാകും ഞാൻ
നീയൊരു പുഴയായ്ത്തഴുകുമ്പോൾ
ഞാൻ  പ്രണയം വിടരും കരയാകും

കുളിർമഴയായ് നീ പുണരുമ്പോൾ
പുതുമണമായ് ഞാൻ ഉണരും
മഞ്ഞിൻ പാദസരം നീയണിയും
ദളമര്‍മരമായ് ഞാൻ ചേരും
അന്നു കണ്ട കിനാവിൻ തൂവൽ
കൊണ്ടു നാമൊരു കൂടണിയും
പിരിയാൻ വയ്യാപ്പക്ഷികളായ് നാം
തമ്മിൽ തമ്മിൽ  കഥ പറയും
നീയൊരു പുഴയായ്ത്തഴുകുമ്പോൾ
ഞാൻ  പ്രണയം വിടരും കരയാകും
കനകമയൂരം നീയാണെങ്കിൽ
മേഘക്കനവായ് പൊഴിയും ഞാൻ
നീയൊരു പുഴയായ്ത്തഴുകുമ്പോൾ
ഞാൻ  പ്രണയം വിടരും കരയാകും