Vaarthinkale

Vaarthinkale

Gopi Sundar & Divya S. Menon

Длительность: 4:25
Год: 2016
Скачать MP3

Текст песни

വാർതിങ്കളെ നിൻ ചാരേ
നീലാമ്പലായ് ഞാൻ വന്നേ
തന്നത്താനെ നിന്നിൽ ചേരും
പുഞ്ചിരിത്തൂ വെണ്ണിലാവോ
അഴകേ ഇനി നിൻ ചിരികൾ പൊഴിയൂ പതിയേ
അരികേ ഇവൾ നിൻ തണലായ് നിഴലായ് കഴിയേ
മാരിക്കാറേ നീ വന്നീടല്ലേ ഇന്ന് വാനിൻ മേലേ
തിങ്കൾ ചാരേ മെല്ലെ വന്നൂ മേഘച്ചില്ലെറിഞ്ഞതാരേ
കനവേകും കണ്ണിൽ തൂവും ചിരിയായ് പുൽകീടും നേരം
നിനവില്ലെന്നോരോ രാവും പകലിൻ പൂവായ് മാറീടും
തനിയേ നിറയൂ നീയെന്നുള്ളിൽ
അകലേ മറയല്ലെയൻ സന്ധ്യേ
തന്നത്താനെ നിന്നിൽ ചേരും
പുഞ്ചിരിത്തൂ വെണ്ണിലാവോ

ആരോ അരികേ
മനസ്സിനകത്ത് തൊടുന്ന നനുത്ത സംഗീതമേ
താനേ നീ മെല്ലേ
അതറിഞ്ഞു നിറഞ്ഞു ചിരിച്ചു ചിറകു വീശുന്നുവോ
തേനഞ്ചും നെഞ്ചിൽ നീയെന്ന ഈറൻ തൂമൊഴി കേൾക്കേ
മഞ്ഞായി പെയ്യുന്നുണ്ടേ ക്രോധം
ഹോ ഈയാമ്പൽ പൂവിൻ ജന്മം നീന്നുള്ളിൽ നിക്ഷിപ്തം
മായല്ലേ എന്നും നീയെൻ തിങ്കളേ
തന്നത്താനെ നിന്നിൽ ചേരും
പുഞ്ചിരിത്തൂ വെണ്ണിലാവോ
അരികേ ഇവൾ നിൻ തണലായ് നിഴലായ് കനിയേ
മാരിക്കാറേ നീ വന്നീടല്ലേ ഇന്നു വാനിൻ മേലേ
തിങ്കൾ ചാരേ മെല്ലെ വന്നൂ മേഘച്ചില്ലെറിഞ്ഞതാരേ
കനവേകും കണ്ണിൽ തൂവും ചിരിയായ് പുൽകീടും നേരം
നിനവില്ലെന്നോരോ രാവും പകലിൻ പൂവായ് മാറീടും
തനിയേ നിറയൂ നീയെന്നുള്ളിൽ
അകലേ മറയല്ലെൻ സന്ധ്യേ