Kaarmukilin

Kaarmukilin

Rahul Raj

Длительность: 4:22
Год: 2012
Скачать MP3

Текст песни

കാർമുകിലിൽ പിടഞ്ഞുണരും
തുലാമിന്നലായീ നീ
വാതിലുകൾ തുറന്നണയും
നിലാനാളമായീ നീ
വിവശമെന്തോ കാത്തിരുന്നും
അലസമേതോ മൗനമാർന്നും
വിവശലോലം കാത്തിരുന്നു
അലസമേതോ മൗനമായ്
പറയാതറിഞ്ഞു നാം
പാതിരയോ പകലായ്
മുള്ളുകളോ മലരായ്
പ്രിയാമുഖമാം നദിയിൽ
നീന്തിയലയും മിഴികൾ

തൂമഞ്ഞും തീയാവുന്നു
നിലാവിൽ നീ വരില്ലെങ്കിൽ
ഓരോരോ മാത്രയും ഓരോ യുഗം
നീ പോവുകിൽ

പാതിരയോ പകലായ്
മുള്ളുകളോ മലരായ്
പ്രിയാമുഖമാം നദിയിൽ
നീന്തിയലയും മിഴികൾ

ഈ നെഞ്ചിൽ കിനാവാളും
ചിരാതിൽ നീ തിളങ്ങുമ്പോൾ
ഓരോ സുഹാസവും ഓരോ ദലം
നീ പൂവനം

കാർമുകിലിൽ പിടഞ്ഞുണരും
തുലാമിന്നലായീ നീ
വാതിലുകൾ തുറന്നണയും
നിലാനാളമായീ നീ
വിവശമെന്തോ കാത്തിരുന്നും
അലസമേതോ മൗനമാർന്നും
വിവശലോലം കാത്തിരുന്നു
അലസമേതോ മൗനമായ്
പറയാതറിഞ്ഞു നാം

പാതിരയോ പകലായ്
മുള്ളുകളോ മലരായ്
പ്രിയാമുഖമാം നദിയിൽ
നീന്തിയലയും മിഴികൾ
നീന്തിയലയും മിഴികൾ
മിഴികൾ