Rajahamsame

Rajahamsame

K S Chithra

Альбом: Chamayam
Длительность: 4:50
Год: 1991
Скачать MP3

Текст песни

രാജഹംസമേ മഴവില് കുടിലില്
സ്നേഹ ദൂതുമായ് വരുമോ?
സാഗരങ്ങളേ മറുവാക്കു മിണ്ടുമോ?
എവിടെയെന്റെ സ്നേഹ ഗായകന്?
ഓ, രാജ ഹംസമേ

ഹൃദയ രേഖ പോലെ ഞാന് എഴുതിയ നൊമ്പരം
നിറമിഴിയോടെ കണ്ടുവോ തോഴന്?
ഹൃദയ രേഖ പോലെ ഞാന് എഴുതിയ നൊമ്പരം
നിറമിഴിയോടെ കണ്ടുവോ?
എന്റെ ആത്മ രാഗം കേട്ടു നിന്നുവോ?
വരുമെന്നൊരു കുറിമാനം തന്നുവോ?
നാഥന് വരുമോ?, പറയൂ

രാജഹംസമേ മഴവില് കുടിലില്
സ്നേഹ ദൂതുമായ് വരുമോ?

എന്റെ സ്നേഹവാനവും ജീവന ഗാനവും
ബന്ധനമാകുമെങ്കിലും നിന്നില്
എന്റെ സ്നേഹവാനവും ജീവന ഗാനവും
ബന്ധനമാകുമെങ്കിലും
നിമിഷ മേഘമായ് ഞാന് പെയ്തു തോര്ന്നിടാം
നൂറായിരം ഇതളായ് നീ വിടരുവാന്
ജന്മം യുഗമായ് നിറയാന്

രാജഹംസമേ മഴവില് കുടിലില്
സ്നേഹ ദൂതുമായ് വരുമോ?
സാഗരങ്ങളേ മറുവാക്കു മിണ്ടുമോ?
എവിടെയെന്റെ സ്നേഹ ഗായകന്?
ഓ, രാജ ഹംസമേ