Yaathonnum Parayathe (From "Vaashi")

Yaathonnum Parayathe (From "Vaashi")

Kailas

Длительность: 4:07
Год: 2022
Скачать MP3

Текст песни

യാതൊന്നും പറയാതെ രാവേ
പോകുന്നോ പടി വാതിലൂടെ
ലാവൊന്നും പൊഴിയാതെ
തൂമഞ്ഞോടലിയാതെ
ഈ മണ്ണിൻ മൗനം തിരയാതേ

കാതിലരുളാൻ പാതിവരിതൻ
ഈണമിനിയെന്തിനായ്
താനെയകമേ വീണുപിടയും
പ്രാണനിനി എന്തിനായ്
പാതിവഴി തീരുമ്പോൾ
നീയകലെ മായുമ്പോൾ
നീരണിയുമാശയെന്തിനായ്
ഞാനുരുകുമോർമ്മയെന്തിനായ്

യാതൊന്നും പറയാതെ രാവേ
പോകുന്നോ പടി വാതിലൂടെ

പോയകാല നിറവിൽ നീയെൻ
കണ്ണിൻ ഓരമായ്
ആരുമാരുമറിയാതുള്ളംകാണും കാവലായ്
കാലിടറി വീണതില്ല ഞാൻ നിന്റെ നിഴലോരം
തെല്ലു മിഴിപൂട്ടിയില്ല നീ വന്നണയുവോളം
ഇന്നുവെയിലേറുമ്പോൾ ഉള്ളുകനലാളുമ്പോൾ
നിൻവിളികളോർത്തു നിന്നുപോയ്‌
പിൻവിളികളെങ്ങു മാഞ്ഞുപോയ്‌
യാതൊന്നും പറയാതെ രാവേ
പോകുന്നോ പടി വാതിലൂടെ

ഏതു നോവിനറിയാതീരം പുൽകി നാളുകൾ
കുഞ്ഞു വാക്കുമതിയെന്നാലും നീളും വാശികൾ
പുഞ്ചിരികളേറി നിന്നൊരീ രണ്ടുകവിളോരം
നൂറു നനവാലെരിഞ്ഞിതായിന്നു പല നേരം
എങ്കിലുമിതാവോളം നിന്നരികിലാവുമ്പോൾ
എന്നെ മൊഴിയാൻ മറന്നുപോയ്
തമ്മിലൊഴുകാതകന്നുപോയ്
യാതൊന്നും പറയാതെ രാവേ
പോകുന്നോ  പടി വാതിലൂടെ
ലാവൊന്നും പൊഴിയാതെ
തൂമഞ്ഞോടലിയാതെ
ഈ മണ്ണിൻ മൗനം തിരയാതേ
കാതിലരുളാൻ പാതിവരിതൻ
ഈണമിനി എന്തിനായ്
താനെയകമേ വീണു പിടയും
പ്രാണനിനി എന്തിനായി
പാതിവഴി തീരുമ്പോൾ നീയകലെ മായുമ്പോൾ
നീരണിയുമാശയെന്തിനായ്
ഞാനുരുകുമോർമ്മയെന്തിനായ്