Hridayam [Female Version] (Feat. Digitz)

Hridayam [Female Version] (Feat. Digitz)

Keethan

Длительность: 4:23
Год: 2025
Скачать MP3

Текст песни

പറയാതിനിയും വയ്യെന്‍
അരികില്‍ അണയും മൊഴികള്‍
അറിയാതൊരു നാള്‍ നിന്നെ തേടവേ
പതിവായ് കനവായ് വന്നെന്‍
മനവും കവരുന്നെ കണ്ണിന്‍
കുളിരായ് വരമായ് മെല്ലെ മാറവേ
നീ മായാതെ മായല്ലേ
നോവായ് തീരല്ലേ
നേരങ്ങള്‍ വൈകല്ലേ
കാര്യങ്ങള്‍ ചൊല്ലാൻ
ഇന്നോളം നിന്നില്ലേ
നിന്‍ കൂടെ വന്നില്ലേ
എന്നാലും കണ്ടില്ലേ
എന്നുള്ളിന്‍ സ്നേഹം
താരങ്ങള്‍ കൊണ്ടുള്ള
താലങ്ങള്‍ തന്നില്ലേ
വൈകാതെ വന്നെൻ്റെ
രാവാകെ നിറയൂ നീ

വാ എന്‍ അരികെ വാ വാ
താ നിന്‍ മൊഴികള്‍ താ താ
മേഘം പോലെ വാനം കണ്ടിടാം
കാണാ ലോകം കാണാം
നാം പുതുമഴയായ് തീരാം
രാവിന്‍ വരമായ്
തമ്മില്‍ ചേര്‍ന്നിടാം
മാറുമീ വഴിയില്‍
മാറുന്നേ രാപ്പടവില്‍
മാരിക്കുളിരായ് നീ പോരുമോ
കാതില്‍ നിന്‍ മൊഴികള്‍
കാലങ്ങള്‍ കേട്ടുണരാൻ
കാർമേഘത്തേരേറി ഞാന്‍ വന്നിടാം

yeah,I don’t really know what ever got between of us
Since youngins we were tied like a string of hearts
And even so I know it took way too long
Guess I’ll be first to admit that I’m here for more
I’m grabbing the curtains and closing up the place
Ignoring my habits, I’m folding out the page
Just a couple million things I would like to say
I’m in love with every way you present your face
In this world I say I’ll carry you and all
Anything you ever need I’m here giving it and more
I know that this all started from different type of love
But we’re grown, I know, we all need a little tour
Know that my vision is different from yours
But the difference is we’re differently impressed if they applaud
I don’t care for anybody in this place
Their opinions don’t matter when I got you and got the Lord

ഒരു തോണി തുമ്പിലായ് നമ്മൾ
കര കാണാന്‍ കൈകള്‍ കോര്‍ത്തെന്നില്‍
തിരയായി തേടി വന്നീടുമേതോ
പൂവിന്‍ ഗന്ധം
മറുവാക്കാൽ എന്നെ മൂടുന്നു
മനതാരില്‍ വന്നു ചേരുന്നേ
മറയില്ലാതീ നിലാവിന്‍ ചെരാതായ് നാം
നീ മായാതെ മായല്ലേ
നോവായ് തീരല്ലേ
നേരങ്ങള്‍ വൈകല്ലേ
കാര്യങ്ങള്‍ ചൊല്ലാൻ
ഇന്നോളം നിന്നില്ലേ
നിന്‍ കൂടെ വന്നില്ലേ
എന്നാലും കണ്ടില്ലേ
എന്നുള്ളിന്‍ സ്നേഹം
താരങ്ങള്‍ കൊണ്ടുള്ള
താലങ്ങള്‍ തന്നില്ലേ
വൈകാതെ വന്നെൻ്റെ
രാവാകെ നിറയൂ നീ

വാ എന്‍ അരികെ വാ വാ
താ നിന്‍ മൊഴികള്‍ താ താ
മേഘം പോലെ വാനം കണ്ടിടാം
കാണാ ലോകം കാണാം
നാം പുതുമഴയായ് തീരാം
രാവിന്‍ വരമായ്
തമ്മില്‍ ചേര്‍ന്നിടാം
മാറുമീ വഴിയില്‍
മാറുന്നേ രാപ്പടവില്‍
മാരിക്കുളിരായ് നീ പോരുമോ
കാതില്‍ നിന്‍ മൊഴികള്‍
കാലങ്ങള്‍ കേട്ടുണരാൻ
കാർമേഘത്തേരേറി ഞാന്‍ വന്നിടാം