Oru Muthum Thedi

Oru Muthum Thedi

M. G. Sreekumar

Длительность: 4:59
Год: 1999
Скачать MP3

Текст песни

ഒരു മുത്തും തേടി ദൂരെപ്പോയി മുങ്ങും ചന്ദ്രികേ
മണിമുത്തം കൊണ്ടു മൂടാം ഞാന്‍ നിന്നെയോമലേ

നറുമുത്തം മുത്തിനു പകരം നല്‍കും മുന്തിരിവള്ളീ
കിളിയൊച്ചയെടുത്തു വരുമ്പോള്‍ കാതിനു തേന്മഴയല്ലേ
അലകടലും കാറ്റും കാമിക്കില്ലേ
ഇനി അവളും ഞാനും പ്രേമിക്കില്ലേ

ഒരു പാരിജാതം പോലെ ഒരു ദേവഗീതം പോലെ
കളഹംസമേ നീ വായോ നറുമഞ്ഞു മൂടും പോലെ
മണിവീണ മൂളുംപോലെ മധുമാരി പെയ്യും പോലെ
ഇണമാനേ മുന്നില്‍ വായോ മലരമ്പു കൊള്ളും പോലെ
പുതു പൂ വിരിക്കും തീരം പുളകങ്ങള്‍ തേടും നേരം
ഒരു ഗാനം പാടൂ വാനമ്പാടീ
അലകടലും കാറ്റും കാമിക്കില്ലേ
ഇനി അവളും ഞാനും പ്രേമിക്കില്ലേ
അലകടലും കാറ്റും കാമിക്കില്ലേ
ഇനി അവളും ഞാനും പ്രേമിക്കില്ലേ

ഒരു മുത്തും തേടി ദൂരെപ്പോയി മുങ്ങും ചന്ദ്രികേ
മണിമുത്തം കൊണ്ടു മൂടാം ഞാന്‍ നിന്നെയോമലേ
ഒരു മുത്തും തേടി ദൂരെപ്പോയി മുങ്ങും ചന്ദ്രികേ
മണിമുത്തം കൊണ്ടു മൂടാം ഞാന്‍ നിന്നെയോമലേ

കുളിർക്കാറ്റു വീശും പോലെ കുടമുല്ല പൂക്കും പോലെ
നീ വീണുറങ്ങാന്‍ വായോ മഴവില്ലു ചായും പോലെ
നുരയുന്ന വീഞ്ഞുപോലെ സുഖമുള്ള നോവുപോലെ
മധുചന്ദ്രനായ് നീ വായോ പനിനീരു വീഴും പോലെ
അറിയാതെ നീളും രാവില്‍ അഴകിൻ്റെ വെള്ളിത്തേരില്‍
ഇനി നീയും പോരൂ വാനമ്പാടീ

(?)