Eeran Meghame

Eeran Meghame

Manjari

Альбом: Nasrani
Длительность: 4:12
Год: 2007
Скачать MP3

Текст песни

സ്മൈൽ സ്മൈൽ സ്മൈൽ സ്മൈലിങ് ഗേൾ
ഡ്രീം ഡ്രീം ഡ്രീം ഡ്രീമിങ് ഗേൾ

ഈറൻ മേഘമേ കോടമഞ്ഞിൻ മന്ത്രകോടി നീ മെനഞ്ഞതോ
ഷാരോൺ തീരമേ തേനടയും വീഞ്ഞുമായി വന്നണഞ്ഞിതാ
ചാരുനീൾമിഴിയിൽ മയ്യെഴുതും നീലയാമിനീ

ഈറൻ മേഘമേ കോടമഞ്ഞിൻ മന്ത്രകോടി നീ മെനഞ്ഞതോ
ഷാരോൺ (ഷാരോൺ) തീരമേ (തീരമെ) തേനടയും വീഞ്ഞുമായി വന്നണഞ്ഞിതാ
ചാരുനീൾമിഴിയിൽ മയ്യെഴുതും നീലയാമിനീ

കളിപറയും കളമൊഴിയുടെ കിന്നര രാവ്
ഇനി കനവുകളുടെ കനവാകും കല്യാണനാൾ

കളിപറയും കളമൊഴിയുടെ കിന്നര രാവ്
ഇനി കനവുകളുടെ കനവാകും കല്യാണനാൾ

നിനവിൻ നിധിയായി നിമിഷമായ്
കുളിരിൽ കലരും ഈണമായ്
ചാരുനീൾമിഴിയിൽ മയ്യെഴുതും നീലയാമിനീ

ഈറൻ മേഘമേ കോടമഞ്ഞിൻ മന്ത്രകോടി നീ മെനഞ്ഞതോ
ഷാരോൺ തീരമേ തേനടയും വീഞ്ഞുമായി വന്നണഞ്ഞിതാ
ചാരുനീൾമിഴിയിൽ മയ്യെഴുതും നീലയാമിനീ

സ്മൈൽ സ്മൈൽ സ്മൈൽ സ്മൈലിങ് ഗേൾ
ഡ്രീം ഡ്രീം ഡ്രീം ഡ്രീമിങ് ഗേൾ

പാട്ടുകളുടെ പാട്ടിലെ മണവാട്ടി നീ
താരകങ്ങൾ നടുവിലെ ചന്ദ്രലേഖ നീ

പാട്ടുകളുടെ പാട്ടിലെ മണവാട്ടി നീ
താരകങ്ങൾ നടുവിലെ ചന്ദ്രലേഖ നീ

അറിയാതുണരും മോഹായ്
അതിലലിയാൻ വെമ്പും ഹൃദയമായ്