Oru Venal Puzhayil
Ouseppachan
4:41ഞാൻ കനവിൽ കണ്ടൊരു കൺമണിയാൾ ഇവളാണല്ലോ എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ ചെറു പൂങ്കുല പോലിവളാടുമ്പോൾ മോഹം മൃദുമൗനം പോലും സംഗീതം പേരെന്താണെന്നറിവീല ഊരേതാണെന്നറിവീല ഇവളെന്റേതാണെന്നുള്ളം പാടുന്നു ഓ മുകിൽ കിനാവിൽ നിന്നും ഇവളീ മണ്ണിലിറങ്ങിയ തൂമിന്നൽ മഴ തേരേറി വരും മിന്നൽ ഞാൻ കനവിൽ കണ്ടൊരു കൺമണിയാൾ ഇവളാണല്ലോ എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ ചൈത്രം സ്വപ്നം ചാലിച്ചെഴുതിയതാണെന്നോ ഉഷസ്സാം പെൺകിടാവേ നിൻ്റെ ചിത്രം ചൈത്രം സ്വപ്നം ചാലിച്ചെഴുതിയതാണെന്നോ ഉഷസ്സാം പെൺകിടാവേ നിൻ്റെ ചിത്രം ഇതുവരെ എന്തേ കണ്ടില്ല ഞാൻ കവിളത്തെ സിന്ദൂരത്തിൻ രാഗപരാഗങ്ങൾ നിന്നിലെ നീഹാരബിന്ദുവിൽ ഞാൻ സൂര്യനായ് വന്നൊളിച്ചിരുന്നേനെന്നും ഞാൻ കനവിൽ കണ്ടൊരു സ്നേഹിതൻ ഇവനാണല്ലോ എന്നുള്ളു തുടിച്ചതുമിവനെ കാണാനല്ലോ ശ്രുതിയിൽ ചേരും ഇവനുടെ മൂകസല്ലാപം തെന്നലിൻ തഴുകലെന്നോർത്തു പോയ് ഞാൻ ശ്രുതിയിൽ ചേരും ഇവളുടെ മൂകസല്ലാപം തെന്നലിൻ തഴുകലെന്നോർത്തു പോയ് ഞാൻ മനസ്സിൻ്റെ കോണിൽ തുളുമ്പിയല്ലോ ഈ ആലോലച്ചുണ്ടിൽ തത്തിയൊരീണ തേൻ തുള്ളി ഈ വിരൽ തുമ്പിലെ താളം പോലും എൻ്റെ നെഞ്ചിൻ ഉൾത്തുടിയായല്ലോ ഞാൻ കനവിൽ കണ്ടൊരു സ്നേഹിതൻ ഇവനാണല്ലോ എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ ചെറു പൂങ്കുല പോലിവാളാടുമ്പോൾ മോഹം മൃദുമൗനം പോലും സംഗീതം പേരെന്താണെന്നറിവീല ഊരേതാണെന്നറികില ഇവനെന്റേതാണെന്നുള്ളം പാടുന്നു ഓ മുകിൽ കിനാവിൽ നിന്നും ഇവളീ മണ്ണിലിറങ്ങിയ തൂമിന്നൽ മഴ തേരേറി വരും മിന്നൽ ഞാൻ കനവിൽ കണ്ടൊരു കൺമണിയാൾ ഇവളാണല്ലോ എന്നുള്ളു തുടിച്ചതുമിവനെ കാണാനല്ലോ