Mozhikalum (Duet Version)
Deepak Dev
6:02രാരിരാരിരോ രാരിരാരിരോ രാരിരാരിരോ രാരീരാരാരോ രാരിരാരിരോ രാരീരാരാരോ നിറ തിങ്കളെ നറു പൈതലേ ഇനി എന്നുമെൻ പൊന്നുണ്ണിയല്ലെ ഒളിമിന്നി നീ എന്നുള്ളിലാകെ നിറ നെഞ്ചമോ പുതു മഞ്ചമായി ചമയുന്നിതാ വാത്സല്യമോടെ ഉണരുന്നിതാ പൊന്നുമ്മയോടെ നിറ തിങ്കളെ നറു പൈതലേ ഇനി എന്നുമെൻ പൊന്നുണ്ണിയല്ലെ ഒളിമിന്നി നീ എന്നുള്ളിലാകെ കണ്ണിണയുടെ കണ്ണിയൊരുക്കും കാവൽ ഞാനല്ലേ ഇവനെന്നുമിത്തിരി ഇങ്കു കുറുക്കും അമ്മ ഞാനല്ലേ കണ്ണിണയുടെ കണ്ണിയൊരുക്കും കാവൽ ഞാനല്ലേ ഇവനെന്നുമിത്തിരി ഇങ്കു കുറുക്കും അമ്മ ഞാനല്ലേ കുഴലുകളൂതി മുഴക്കണ കാവളം പൈങ്കിളി പെണ്ണാളെ കുടുകുടെ ഓടി നടക്കണ കണ്മണി കുഞ്ഞിനു കൂട്ടായി വാ നീ കൊതിച്ചൊരു ലാളനമെല്ലാം തുരു തുരെ ചൊരിയൂ നിറ തിങ്കളെ നറു പൈതലേ ഇനി എന്നുമെൻ പൊന്നുണ്ണിയല്ലെ ഒളിമിന്നി നീ എന്നുള്ളിലാകെ തന്താനെ നാനെ നാനെ നാ തന്താനെ നാനെ നാനെ നാ പുഞ്ചിരിയുടെ പിച്ചക പൂവോ ചുണ്ടിലിണക്കി കണി വെള്ളരിയുടെ വള്ളിയെ പോലെ ഉണ്ണി വളർന്നേ പുഞ്ചിരിയുടെ പിച്ചക പൂവോ ചുണ്ടിലിണക്കി കണി വെള്ളരിയുടെ വള്ളിയെ പോലെ ഉണ്ണി വളർന്നേ കളിചിരി കൊണ്ടു മെനഞ്ഞൊരു കാലമിന്നക്കരെ മായുന്നേ കുറുമ്പൊരു മീശ മിനുക്കണ നേരമിന്നക്കരെ ചേരുന്നേ എൻ കുരുന്നിനെ കണ്ണു വയ്ക്കല്ലെ കണി വെയിലഴകേ നിറ തിങ്കളെ നറു പൈതലേ ഇനി എന്നുമെൻ പൊന്നുണ്ണിയല്ലെ ഒളിമിന്നി നീ എന്നുള്ളിലാകെ ഇട നെഞ്ചമോ പുതു മഞ്ചമായി ചമയുന്നിതാ വാത്സല്യമോടെ ഉണരുന്നിതാ പൊന്നുമ്മയോടെ