Muthe Muthe (Duet Version)

Muthe Muthe (Duet Version)

Shyam Dharman & Sujatha Mohan

Длительность: 5:29
Год: 2009
Скачать MP3

Текст песни

ലല്ലാ ലല്ലാ നാനന നാന
നാനന നാന നാനന നാന

മുത്തേ മുത്തേ കിങ്ങിണി മുത്തേ
നിനക്കെന്നുമുറങ്ങീടാൻ
ഒരു ചിപ്പിയാണീയമ്മ
കാൽത്തളയിൽ കൈവളയിൽ
കിലുകിലെ  നീ
കളിയാടി വരും നേരം
കാതോർത്തീരുന്നീയമ്മ
പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ
എൻ മിഴി തന്നിലെ കൃഷ്ണമണി നീയേ
പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ
എൻ മിഴി തന്നിലെ കൃഷ്ണമണി നീയേ
മുത്തേ മുത്തേ കിങ്ങിണി മുത്തേ
നിനക്കെന്നുമുറങ്ങീടാൻ
ഒരു ചിപ്പിയാണീയമ്മ

മഞ്ഞോലും പോലെ മനസ്സിൻ
പുണ്യാഹം പോലെ
എന്നുയിരിൻ കുമ്പിളിലെ
പുണ്യം നീയല്ലേ

മഞ്ഞോലും പോലെ മനസ്സിൻ
പുണ്യാഹം പോലെ
എന്നുയിരിൻ കുമ്പിളിലെ
പുണ്യം നീയല്ലേ
മാറിൽ നീയോ ചായും നേരം
മാനിൻകുഞ്ഞായ് മാറും നേരം
വെള്ളിനിലാവാകുന്നേ ഞാനെന്നും
നല്ലാരോമൽ വാവെ
ചന്ദനത്തെന്നലിൻ ചാമരം വീശി
വന്നോരോ രാവിൽ
ആലിലമഞ്ചമൊരുക്കിയിരുന്നു ഞാൻ
മുത്തേ മുത്തേ കിങ്ങിണി മുത്തേ
എന്നുമുറങ്ങീടാൻ
ഒരു ചിപ്പിയാണീയമ്മ

ലാലലലാലാ ലാലലലാലാ (ഉം ഉം) ലാലല ആ

കൈവല്യമല്ലേ വിഷുവിൻ
കൈനീട്ടമല്ലേ
കന്നിവെയിൽ കൈയരുളും
നാണ്യം നീയല്ലെ
കൈവല്യമല്ലേ വിഷുവിൻ
കൈനീട്ടമല്ലേ
കന്നിവെയിൽ കൈയരുളും
നാണ്യം നീയല്ലെ
വിണ്ണിൽ നിന്നും മണ്ണിൽ ചിന്നും
സമ്മാനം നീ ചേലിൻ തെല്ലേ
പൊന്മകമോ നീ പെരും നാളല്ലേ
എൻ ആനന്ദം നീയേ
പൂമടിത്തട്ടിലെ പുഞ്ചിരിച്ചന്തമായ്
മിന്നും പൊന്നേ
നിന്നിളം ചുണ്ടിനോടൊത്തിരി
കൊഞ്ചീ ഞാൻ
മുത്തേ മുത്തേ കിങ്ങിണി മുത്തേ
നിനക്കെന്നുമുറങ്ങീടാൻ
ഒരു ചിപ്പിയാണീയമ്മ
കാൽത്തളയിൽ കൈവളയിൽ
കിലുകിലെ  നീ
കളിയാടി വരും നേരം
കാതോർത്തീരുന്നീയമ്മ
പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ
എൻ മിഴി തന്നിലെ കൃഷ്ണമണി നീയേ
പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ
എൻ മിഴി തന്നിലെ കൃഷ്ണമണി നീയേ