Thuyilunaruka

Thuyilunaruka

P. Jayachandran

Длительность: 3:50
Год: 2022
Скачать MP3

Текст песни

തുയിലുണരുക തുയിലുണരുക കരിമലവാസാ
വരമരുളുക വരമരുളുക കലിയുഗവരദാ
സ്വാമി ശരണം അയ്യപ്പാ
സ്വാമി ശരണം അയ്യപ്പാ
തുയിലുണരുക തുയിലുണരുക കരിമലവാസാ
വരമരുളുക വരമരുളുക കലിയുഗവരദാ
സ്വാമി ശരണം അയ്യപ്പാ
സ്വാമി ശരണം അയ്യപ്പാ
തുയിലുണരുക തുയിലുണരുക കരിമലവാസാ

കാട്ഞങ്ങൾക്കു വീട് കല്ലും മുള്ളും പൂവ്
കാട്ടിലെ മൃഗക്കൂട്ടവും വഴികാട്ടിടും നടക്കാവ്
ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ
ഞങ്ങൾ ശബരിമലക്കിളികളായി വരണം അയ്യപ്പാ
തുയിലുണരുക തുയിലുണരുക കരിമലവാസാ

പമ്പയാറ്റിൻ തീരം പാവനമാം തീർത്ഥം
പഴയ ജന്മ ദുരിതവും മേൽകഴുകിടും മുഹൂർത്തം
ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ
ഞങ്ങൾ കരിമലയുടെ കരുണതേടി വരണം അയ്യപ്പാ
തുയിലുണരുക തുയിലുണരുക കരിമലവാസാ

ഇരുമുടിയുടെ ഭാരം ഇനിയുമെത്ര ദൂരം
പതിനെട്ടാം പടിയിലേതു പടിയിലെന്റെ മോക്ഷം
ശരണം അയ്യപ്പാ സ്വമി ശരണം അയ്യപ്പാ
വീണ്ടും പുനരപിയുടെ പിടിയിൽ മുക്തി തരണം അയ്യപ്പാ
തുയിലുണരുക തുയിലുണരുക കരിമലവാസാ
വരമരുളുക വരമരുളുക കലിയുഗവരദാ
സ്വാമി ശരണം അയ്യപ്പാ
സ്വാമി ശരണം അയ്യപ്പാ
തുയിലുണരുക തുയിലുണരുക കരിമലവാസാ