Etho Priyaraagam (Version, 1)

Etho Priyaraagam (Version, 1)

Devi Sri Prasad

Длительность: 5:10
Год: 2022
Скачать MP3

Текст песни

ഏതോ പ്രിയരാഗം മൂളി ഞാൻ
നിൻ സ്നേഹത്തിൻ
ഈണം അതിൻ ശ്രുതിയായ് തീർത്തു ഞാൻ
ജന്മം സ്വരനദിയായ്  ഒഴുകുമ്പൊൾ
കുളിരോളത്തിൻ കൈയ്യാൽ
ഇനി നിന്നെ തഴുകും ഞാൻ
പാടാത്തൊരു പാട്ടല്ലേ
പറയാത്തൊരു കഥയല്ലേ
എഴുതാത്തൊരു കനവല്ലേ
ഇനി നീയെൻ ഉയിരല്ലേ
പ്രേമം ഈ പ്രേമം ചിര കാലം വാഴില്ലേ
നീയുണ്ടെങ്കിൽ ഉണരും സ്വപ്നം
നീയുണ്ടെങ്കിൽ സ്നേഹം സത്യം
നീ ചേരുന്നൊരു രാപ്പകലാകെ
മോഹന സംഗീതം
നീയുണ്ടെങ്കിൽ ലോകം സ്വർഗ്ഗം
നീയില്ലെങ്കിൽ കാലം ശൂന്യം
നീ എൻ മായിക മനസ്സിനു നൽകി
ആകെ സന്തോഷം

ഹോ മാമഴ കാറ്റു നീയേ
മോഹ ചന്ദനം നീയെ
മാഞ്ഞു പോകാതെ പൂത്തു നിൽക്കുമീ
വര വസന്തവും നീയേ
മാനസം തന്ന പെണ്ണേ
മാർഗഴി പൂവു നീയേ
മോഹസംഗീതമേകി ഓർമ്മയിൽ
തേൻ നിറച്ചതും നീയേ
രാത്തിങ്കൾ ഞാനായാൽ
നീലാമ്പൽ നീയല്ലേ
രാവെല്ലാം പകലാക്കാൻ
മൃദുഹാസം വിരിയില്ലേ
പ്രേമം ഈ പ്രേമം
ഇനി നീയെൻ ആനന്ദം
നിൻ ഉള്ളം തെളിനീലാകാശം
ഞാനെന്നും അതിൽ മായാതാരം
മിന്നും പൊന്നും ചാർത്തുമ്പോൾ
ഇട നെഞ്ചിൽ സല്ലാപം
മിഴിമുനയിൽ ഒരു മായാജാലം
അതു തിരയും എൻ കാണാതീരം
ആരും മുത്താമുന്തിരി മുത്തിനു
കാതിൽ കിന്നാരം

ആ ഓ ആആആ

ഹോ കുഞ്ഞുതെന്നലും നീയേ
പൂമഞ്ഞു തുള്ളിയും നീയേ
കാത്തു കാത്തു ഞാൻ കേട്ട പാട്ടിൻ്റെ
താളമായതും നീയേ
പൊൻ കിനാവിലും നീയേ
വിൺ നിലാവിലും നീയേ
എൻ്റെ ജീവനിൽ ചേർന്നു പാടുമീ
മന്ത്രവീണയും നീയേ
ചിറകായ് നീ മാറില്ലേ
ചിരി തൂകി ചേരില്ലേ
ചിരകാലം വാഴില്ലേ
നിഴലായ്  നീ തീരില്ലേ
പ്രേമം ഈ പ്രേമം
സുഖ ശാശ്വത സായൂജ്യം
എൻ ഉള്ളിൽ ഒരു മോഹാവേശം
നീയേകി സുഖ രാഗാനന്ദം
ഞാനും നീയും ചേർന്നാൽ
ജീവിത കാവ്യം സമ്പൂർണ്ണം
ശ്വാസം പോലും നീയാകുന്നു
ആശ്വാസം നിൻ മൊഴിയാകുന്നു
ഏതോ ജന്മം നീയും ഞാനും
പെയ്യാ മേഘങ്ങൾ