Kannaadi Vaathil

Kannaadi Vaathil

Rahul Raj

Длительность: 5:46
Год: 2014
Скачать MP3

Текст песни

കണ്ണാടിവാതിൽ നീ തുറന്നുവോ
അഞ്ചാറുപൂക്കൾ നീ എറിഞ്ഞുവോ
നെഞ്ചോടുചേർത്ത് ഞാനുണർന്നുപോയ്
അരികേ നിന്നെ കണ്ടീലാ
കണ്ണാടിവാതിൽ നീ തുറന്നുവോ
അഞ്ചാറുപൂക്കൾ നീ എറിഞ്ഞുവോ
നെഞ്ചോടുചേർത്ത് ഞാനുണർന്നുപോയ്
അരികേ നിന്നെ കണ്ടീലാ
ഈ മഞ്ഞ്കാലത്തിലേകാന്ത ദാഹത്തിൽ
ആളുന്നു തീയെന്നപോൽ
ഹേമന്തരാവിൻ്റെ ആഴത്തിൽ നിന്നേതോ
നാളങ്ങളായെന്നിൽ നീ

വെണ്മുകിലേ ഓ ഓ താണിറങ്ങി വാ
താഴ്‌വരയേ ഹാ നീ പുണർന്നുവാ
വെണ്മുകിലേ പൂചൊരിഞ്ഞു വാ
തൂമഞ്ഞുമായ് വെണ്മുകിലേ ഹേ ഹേയ്
കണ്ണാടിവാതിൽ നീ തുറന്നുവോ
അരികേ നിന്നെ കണ്ടീലാ (നിന്നെ നിന്നെ നിന്നെ)

സൂചിമുഖീ ജാലങ്ങളാൽ കൈനീട്ടുമീവനങ്ങൾ
ഏതോർമ്മയിൽ ചായുന്നിതാ
ഈറൻ ലതാങ്കുരങ്ങൾ
ഒരേയൊരു പൂവിൻ മൂകസ്മിതം
ഒരായിരം പൂക്കൾ പെയ്യുന്നുവോ
ഒരേയൊരു കാറ്റിൻ ലോലസ്വരം
ഒരായിരം ഗാനം മൂളുന്നുവോ
അനുരാഗമതിലോല മൃദുമന്ത്രമായ്
ഉദയാംശു ചൊരിയുന്നുവോ

വെണ്മുകിലേ ഓ ഓ താണിറങ്ങി വാ
താഴ്‌വരയേ ഹാ നീ പുണർന്നുവാ
വെണ്മുകിലേ പൂചൊരിഞ്ഞു വാ
തൂമഞ്ഞുമായ് വെണ്മുകിലേ ഹേ ഹേയ്

വെൺപ്രാവുകൾ പാറുന്നൊരി
ആകാശ മൗനങ്ങളിൽ
പൊൻ പൈനുകൾ കൈകോർക്കുമീ
ഉല്ലാസ തീരങ്ങളിൽ
ഹോ വരാനൊരുങ്ങുന്ന പൂക്കാലമേ
വിലോല സായാഹ്ന സൗവർണ്ണമേ
മനോമരാളങ്ങൾ നീന്തുന്നിതാ
സരോവരങ്ങൾ തൻ ഓളങ്ങളിൽ
പ്രണയാർദ്രമൊരുഭാവ സങ്കീർത്തനം
ഹൃദയത്തിലുണരുന്നുവോ
കണ്ണാടിവാതിൽ നീ തുറന്നുവോ
അഞ്ചാറുപൂക്കൾ നീ എറിഞ്ഞുവോ
നെഞ്ചോടുചേർത്ത് ഞാനുണർന്നുപോയ്
അരികേ നിന്നെ കണ്ടീലാ (നിന്നെ നിന്നെ നിന്നെ)
ഈ മഞ്ഞ്കാലത്തിലേകാന്ത ദാഹത്തിൽ
ആളുന്നു തീയെന്നപോൽ
ഹേമന്തരാവിൻ്റെ ആഴത്തിൽ നിന്നേതോ
നാളങ്ങളായെന്നിൽ നീ

വെണ്മുകിലേ ഓ ഓ താണിറങ്ങി വാ
താഴ്‌വരയേ ഹാ നീ പുണർന്നുവാ
വെണ്മുകിലേ പൂചൊരിഞ്ഞു വാ
തൂമഞ്ഞുമായ് വെണ്മുകിലേ ഹേ ഹേയ്