Maayaamanchalil
G Venugopal
4:46മ് മ് മ് മ് ഈ മഴതൻ വിരലീ പുഴയിൽ ഈ മഴ തൻ വിരലീ പുഴയിൽ എഴുതിയ ലിപിയുടെ പൊരുളറിയേ വിധുരമൊരോർമ്മയിൽ നാമെരിയുന്നൂ വിരഹ നിലാവലപോൽ ഇവിടെ ഈ മഴ തൻ വിരലീ പുഴയിൽ എഴുതിയ ലിപിയുടെ പൊരുളറിയേ നനമണ്ണിൽ പ്രിയതേ നിൻ മൃദുലപാദം പതിയുമ്പോൾ നനമണ്ണിൽ പ്രിയതേ നിൻ മൃദുലപാദം പതിയുമ്പോൾ ഹൃദയമിന്നീ മണ്‍കരയായീ കാലമെന്തേ ചിരി തൂകീ ഈ മഴതൻ വിരലീ പുഴയിൽ എഴുതിയ ലിപിയുടെ പൊരുളറിയേ ഈ ജന്മം മതിയാമോ വിരഹ താപമിതറിയാനായ് ഈ ജന്മം മതിയാമോ വിരഹ താപമിതറിയാനായ് കരകവിഞ്ഞു പ്രാണനിലാകേ ഈ വികാരം നദിയായീ ഇനി വരുമേറെ യുഗങ്ങളിലൂടെ അലയുമൊരേവഴി നാം ഇവിടെ ഈ മഴതൻ വിരലീ പുഴയിൽ എഴുതിയ ലിപിയുടെ പൊരുളറിയേ വിധുരമൊരോർമ്മയിൽ നാമെരിയുന്നൂ വിരഹ നിലാവലപോൽ ഇവിടെ ഈ മഴതൻ വിരലീ പുഴയിൽ എഴുതിയ ലിപിയുടെ പൊരുളറിയേ