Omkaaram (Male Version)

Omkaaram (Male Version)

Shyam Dharman

Длительность: 6:04
Год: 2008
Скачать MP3

Текст песни

ഓംകാരം ശംഖില്‍ ചേരുമ്പോള്‍
ഈറന്‍ മാറുന്ന വെണ്‍മലരേ
ഓരോരോ നാളും മിന്നുമ്പോള്‍
താനേ നീറുന്ന പെണ്‍മലരേ
ആരാരും കാണാതെങ്ങോ പൂക്കുന്നു നീ
തൂമഞ്ഞിന്‍ കണ്ണീരെന്തേ വാര്‍ക്കുന്നു നീ
നോവിൻ്റെ സിന്ദൂരം ചൂടുന്ന പൂവേ
ഓംകാരം ശംഖില്‍ ചേരുമ്പോള്‍
ഈറന്‍ മാറുന്ന വെണ്‍മലരേ
ഓരോരോ നാളും മിന്നുമ്പോള്‍
താനേ നീറുന്ന പെണ്‍മലരേ

തന്നെത്താനെ എന്നെന്നും നേദിക്കുന്നോ നീ നിന്നെ
പൈതല്‍ പുന്നാരം ചൊല്ലും നേരം
മാരന്‍ കൈ നീട്ടും നേരം
അഴലിൻ്റെ  തോഴി എന്നാലും അഴകുള്ള ജീവിതം മാത്രം
കണി കാണുന്നില്ലേ നീ തനിയേ
മിഴി തോരാതെന്നും നീ വെറുതേ
ആദിത്യന്‍ ദൂരേ തേരേറും മുന്‍പേ
കാലത്തെ തന്നെ നീയോ മെല്ലെ വാടുന്നില്ലേ
ഓംകാരം ശംഖില്‍ ചേരുമ്പോള്‍
ഈറന്‍ മാറുന്ന വെണ്‍മലരേ
ഓരോരോ നാളും മിന്നുമ്പോള്‍
താനേ നീറുന്ന പെണ്‍മലരേ

ഇല്ലത്തമ്മേ നിന്‍ മുന്നില്‍ വെള്ളിക്കിണ്ണം തുള്ളുമ്പോള്‍
നെഞ്ചില്‍ തീയാളുന്നില്ലേ കൂടെ
പൊള്ളും മൗനത്തിന്‍ മീതെ
ഉയിരിൻ്റെ പുണ്യം എന്നാലും ഉരുകുന്ന വെണ്ണ നീയല്ലേ
പകലെങ്ങോ വിണ്ണില്‍ പോയ്മറയേ
ഇരുളെന്നും കണ്ണില്‍ വന്നണയേ
കൈയ്യെത്തും ദൂരേ തേനുണ്ടെന്നാലും
ജന്മത്തിന്‍ ചുണ്ടില്‍ ഉപ്പിൻ കയ്പോ കൂടുന്നില്ലേ
ഓംകാരം ശംഖില്‍ ചേരുമ്പോള്‍
ഈറന്‍ മാറുന്ന വെണ്‍മലരേ
ഓരോരോ നാളും മിന്നുമ്പോള്‍
താനേ നീറുന്ന പെണ്‍മലരേ
ആരാരും കാണാതെങ്ങോ പൂക്കുന്നു നീ
തൂമഞ്ഞിന്‍ കണ്ണീരെന്തേ വാര്‍ക്കുന്നു നീ
നോവിൻ്റെ സിന്ദൂരം ചൂടുന്ന പൂവേ
ഓംകാരം ശംഖില്‍ ചേരുമ്പോള്‍
ഈറന്‍ മാറുന്ന വെണ്‍മലരേ
ഓരോരോ നാളും മിന്നുമ്പോള്‍
താനേ നീറുന്ന പെണ്‍മലരേ