Nee

Nee

Sushin Shyam

Альбом: Varathan
Длительность: 3:23
Год: 2018
Скачать MP3

Текст песни

നീ പ്രണയമോതും പേരെന്നോ
മിഴികൾ തേടും നേരെന്നോ
പതിയെ എന്നിൽ പൂക്കും   പൂവോ

ഇരുളു രാവിലായ് നിലാവുപോൽ
കണ്ടു ഞാൻ ആ   മുഖം
എരിയും വേനലിൽ   പൊഴിയും മാരിപോൽ
കേട്ടു നീയാം സ്വരം

പ്രണയമേ ഞാൻ നിനക്കായ് നൽകാം
പകുതി എന്നെ പകുത്തീടവേ
പടരുവാൻ തേൻ കിനാവള്ളി പോലെ
വെറുതെ നിന്നെ തിരഞ്ഞീടവെ

ഉം

പകരുവാൻ കാത്തു ഞാൻ ഒരായിരം രൂപം
നീയാം കണ്ണാടിയിൽ

നീ   പ്രണയമോതും പേരെന്നോ
മിഴികൾ തേടും നേരെന്നോ
പതിയെ എന്നിൽ പൂക്കും പൂവോ
നീ  കവിതയാകും ചേലെന്നോ
അകമേ ആളും തീയെന്നോ
ചൊടികൾ മൂളാൻ വെമ്പും പാട്ടോ