Maayapraave

Maayapraave

Vidyasagar & Balabhaskar Santhakumari

Длительность: 4:52
Год: 2025
Скачать MP3

Текст песни

ഒയ്യേ ഓ  ഒയ്യേ ഓ  ഒയ്യേ ഓ  ഒയ്യേ ഓ ഒയ്യേ ഓ

മാരിപ്രാവേ മായപ്രാവേ മാറിൽ ചൂടുണ്ടോ
മാരൻ മുത്തും പൂവൽച്ചുണ്ടിൽ തേനിൻ കൂടുണ്ടോ
മാനേ മയിലേ പ്രായം വന്നാൽ മാറിപ്പോവില്ലേ
മാടത്തത്തെ നീയെന്നുള്ളിൽ പാടാൻ പോരില്ലേ
മധുരം കൗമാരപ്രായം മനസ്സിൽ കല്ല്യാണക്കോലം
ഇനിയും വൈകാനെന്തേ നീയും ഞാനും പുന്നാരം പ്രാവേ

റമദാ റാമാ അല്ലാ റമദാ റാമാ അല്ലാ ഓ

കയ്യിൽ കോരും വെള്ളം പോലെ കാലം ചോരില്ലേ
കണ്ണാടിക്കും പ്രായം വന്നാൽ കാര്യം തീർന്നില്ലേ
ഓരോ പൂവും വാടും മുൻപേ ഓടിപ്പോ വണ്ടേ
നീയും ഞാനും രാഗം മൂളി പാടുന്നു വണ്ടേ
മുന്തിരി നീരിൽ മുങ്ങി വരുന്നു മൂവന്തിപെണ്ണ്
ചന്ദനതൈയ്യിനെ മാറണയ്ക്കുന്നു മന്ദാരക്കാറ്റ്
മുന്തിരി നീരിൽ മുങ്ങി വരുന്നു മൂവന്തിപെണ്ണ്
ചന്ദനതൈയ്യിനെ മാറണയ്ക്കുന്നു മന്ദാരക്കാറ്റ്
മധുരം കൗമാരപ്രായം മനസ്സിൽ കല്ല്യാണക്കോലം
ഇനിയും വൈകാനെന്തേ നീയും ഞാനും പുന്നാരം പ്രാവേ

റമദാ റാമാ അല്ലാ റമദാ റാമാ അല്ലാ ഓ
റമദാ റാമാ അല്ലാ റമദാ റാമാ അല്ലാ ഓ

മാരിപ്രാവേ മായപ്രാവേ മാറിൽ ചൂടുണ്ടോ
മാരൻ മുത്തും പൂവൽച്ചുണ്ടിൽ തേനിൻ കൂടുണ്ടോ
മാനേ മയിലേ പ്രായം വന്നാൽ മാറിപ്പോവില്ലേ
മാടത്തത്തെ നീയെന്നുള്ളിൽ പാടാൻ പോരില്ലേ

വെള്ളിതിങ്കൾ നീട്ടുന്നില്ലേ വേളിതാമ്പാളം
മൂന്നും കൂട്ടും നേരത്തില്ലേ മുത്തേ ശൃഗാരം
കയ്യും മെയ്യും ചേരും നേരം കണ്ണിൽ തീനാളം
പെയ്യുംപോലെ പെയ്യുന്നേരം മെയ്യിൽ കുഞ്ഞോളം
തംബുരുമീട്ടും ചെല്ല ഞരമ്പിന് സംഗീതപ്രായം
തങ്കനിലാവേ താഴമ്പൂവേ നിന്നൊടെൻ പ്രേമം