Aarum Kaanaathe

Aarum Kaanaathe

Adheef Mohammad

Альбом: Allu Ramendran
Длительность: 4:07
Год: 2019
Скачать MP3

Текст песни

ഹ് വോ ഹ് വോ ഹ് വോ  ഓ ഓ
ഹ് വോ ഹ് വോ ഹ് വോ  ഓ ഓ

ആരും കാണാതെ ആരോടും ചൊല്ലാതെ
എന്നുള്ളിൽ പൂവിട്ടോരിഷ്ടം നീയേ
പോകും വഴിയെല്ലാം ചങ്ങാതിക്കാറ്റായി
പിന്നാലെ ഞാനെന്നും കൂടും മെല്ലെ
ചാരെ മൂളുന്ന സിന്ദൂരപ്രാവിൻ്റെ
ഈണങ്ങൾ കാതോരം തേനാവുന്നേ
ഒരോ നിമിഷത്തിൽ നീയെന്ന സ്വപ്‌നത്തി
നാനന്ദത്തേരേറി പായുന്നെങ്ങോ
കണ്ണേ കണ്ണേ  (ഹ് വോ )
എന്നെക്കാളും നിന്നെന്നുള്ളിൽ
നീ നിറഞ്ഞേ ശ്വാസമേ
ഞാനൊഴുകും പാതയിലാ
കാലടികൾ മാത്രമേ
ആരും കാണാതെ ആരോടും ചൊല്ലാതെ
എന്നുള്ളിൽ പൂവിട്ടോരിഷ്ടം നീയേ
പോകും വഴിയെല്ലാം ചങ്ങാതിക്കാറ്റായി
പിന്നാലെ ഞാനെന്നും കൂടും മെല്ലെ
ഏ (ഹ് വോ ഹ് വോ ഹ് വോ)
ആ (ഹ് വോ ഹ് വോ ഹ് വോ)
ഏ ലേ ലേ ഏ ലാലി ലാലാലി ലാലാലി ലോ
ഏ ലേ ലേ ഏ ലാലി ലാലാലി ലാലാലി ലോ

മൊഴിയോരോ മഴനൂലായ്
നനവെഴുതി നിറയവേ
പറയാതെ ഉയിരാഴും
ഇരുമനവുമറിയവേ
വെയിലേല്ക്കും ഹിമമായി
അതിരുരുകിയലിയവേ
അടരാനോ അരുതാതെ
ഇരുചിറകുമണയവേ
കണ്ണീരിലാ കൈചേർത്തിടാൻ
മായാനിഴൽ കൂട്ടാകുവാൻ
ഓരോ ദളം വാടാതെ നാം
കാക്കാമിനി നീലാംബരം
നീയാകും
എന്നും എൻ ലോകം
തുണയായ ജീവനേ

ആരും കാണാതെ ആരോടും ചൊല്ലാതെ
എന്നുള്ളിൽ പൂവിട്ടോരിഷ്ടം നീയേ
പോകും വഴിയെല്ലാം ചങ്ങാതിക്കാറ്റായി
പിന്നാലെ ഞാനെന്നും കൂടും മെല്ലെ
ചാരെ മൂളുന്ന സിന്ദൂരപ്രാവിൻ്റെ
ഈണങ്ങൾ കാതോരം തേനാവുന്നേ
ഒരോ നിമിഷത്തിൽ നീയെന്ന സ്വപ്‌നത്തിൽ
ആനന്ദത്തേരേറി പായുന്നെങ്ങോ
കണ്ണേ കണ്ണേ  (ഹ് വോ )
എന്നെക്കാളും നിന്നെന്നുള്ളിൽ
നീ നിറഞ്ഞേ ശ്വാസമേ
ഞാനൊഴുകും പാതയിലാ
കാലടികൾ മാത്രമേ
ഏ
ഏ ലേ ലേ ഏ ലാലി ലാലാലി ലാലാലി ലോ
ഏ ലേ ലേ ഏ ലാലി ലാലാലി ലാലാലി ലോ
ആ