Sayyaave
Deepak Dev, Shankar Mahadevan, & Swetha Mohan
5:06തന്താ തന്ത നി തനാന തിനക്കിനാരാരോ തകൃ തക തന്ത തന്ത നി തനാന തിനക്കിനാരാരോ (ആ) തന്താ തന്ത നി തനാന തിനക്കിനാരാരോ തകൃ തക തന്ത തന്ത നി തനാന തിനക്കിനാരാരോ കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരിത്തോട്ടം നെഞ്ചിലഞ്ചി പറന്നാൽ പഴങ്കുലത്തെന്നൽ കള്ളക്കണ്ണൻ മനസ്സിൽ കുടിയിരുന്നില്ലേ എൻ കാക്കക്കറുമ്പൻ കുറുമ്പിൻ പൂങ്കുഴലൂതിയില്ലേ എത്ര രാവുകൾ പകലുകൾ കരുതി നിന്നെ ഞാൻ പറയാതെയെൻ നിനവുകൾ നെഞ്ചിലൊതുക്കി ഞാൻ ഒന്നു തമ്മിൽ തമ്മിൽ അറിയാതെ മിഴിയിടഞ്ഞു പോയ് പിന്നെ കാണാതെ ഒരുനാളും മതിവരാതെയായ് ഹോ കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരിത്തോട്ടം നെഞ്ചിലഞ്ചി പറന്നാൽ പഴങ്കുലത്തെന്നൽ ഹേയ് തന്നാ രേന രേ ആ തന്ത രേന രേ (ഓ) ഹേയ് താനാ രേനാ രേ ഓ താന രേന രേ ഇലകളറിയുമോ ഇളം പൂക്കൾ കാണുമോ തെന്നലിനുള്ളിലെഴും തീരാമോഹം നുരകളറിയുമോ കുളിരലകൾ കാണുമോ കരളിനുള്ളിലെഴും തീരാദാഹം പൂക്കളും പുഴകളും അറിയില്ലല്ലോ ഈ മിഴിയിലലിയും അനുരാഗ മധുരാലസ്യം നമ്മൾ താനേ താനേ ഒന്നാകും കളിനിലാവിലോ ഈ പ്രണയത്തിൻ മധു തേടി കൊതി തീരുമോ കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരിത്തോട്ടം നെഞ്ചിലഞ്ചി പറന്നാൽ പഴങ്കുലത്തെന്നൽ തന്തനത രേന തിന്താ തിന്നതിനാ രേ തക തക തന്തനത രേന തിന്താ തിന്നതിനാ രേ തക തക യവനകഥയിലെ ഒരു സ്നേഹകവിതയോ മദനകാവ്യമോ നീ ആരാണോ ഹരിതവനികയോ ഘനശ്യാമസന്ധ്യയോ നവ മേഘരാഗമോ നീ ആരാണോ മണ്ണിലും വിണ്ണിലും താരോത്സവം ഇനി ഇരവിലും പകലിലും രാഗോത്സവം നമ്മൾ കാണേ കാണേ അറിയാതെ നിറങ്ങളാകവേ ഈ അനുരാഗപ്പൂത്തിങ്കൾ കനിയാകുമോ കള്ളക്കണ്ണൻ മനസ്സിൽ കുടിയിരുന്നില്ലേ എൻ കാക്കക്കറുമ്പൻ കുറുമ്പിൻ പൂങ്കുഴലൂതിയില്ലേ എത്ര രാവുകൾ പകലുകൾ കരുതി നിന്നെ ഞാൻ പറയാതെയെൻ നിനവുകൾ നെഞ്ചിലൊതുക്കി ഞാൻ ഒന്നു തമ്മിൽ തമ്മിൽ അറിയാതെ മിഴിയിടഞ്ഞു പോയ് പിന്നെ കാണാതെ ഒരുനാളും മതിവരാതെയായ് ഹോ കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരിത്തോട്ടം നെഞ്ചിലഞ്ചി പറന്നാൽ പഴങ്കുലത്തെന്നൽ തന്താ തന്ത നി തനാന തിനക്കിനാരാരോ തകൃ തക തന്ത തന്ത നി തനാന തിനക്കിനാരാരോ തന്താ തന്ത നി തനാന തിനക്കിനാരാരോ തകൃ തക തന്ത തന്ത നി തനാന തിനക്കിനാരാരോ